ലൈഫ് ഇന്‍ഷൂറന്‍സ് രംഗത്തെ ഏറ്റവും സമഗ്രമായ വാട്ട്‌സാപ്പ് സേവനവുമായി ബജാജ് അലയന്‍സ് ലൈഫ്

Posted on: March 19, 2020

കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സേവന ദാതാക്കളിലൊന്നായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് രംഗത്തെ ഏറ്റവും സമഗ്രമായ വാട്ട്‌സാപ്പ് സേവനം അവതരിപ്പിച്ചു. 8806727272 എന്ന നമ്പറിലേക്ക് ഹായ് എന്നു വാട്ട്‌സാപ്പ് സന്ദേശം അയച്ചാല്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പോളിസികളുമായി ബന്ധപ്പെട്ട ഇരുപതിലേറെ സേവനങ്ങള്‍ നേടാനാവും.

കമ്പനിയുടെ ചാറ്റ്‌ബോട്ട് ബോയിങിന്റേയും ലൈവ് ചാറ്റ് അസിസ്റ്റന്‍സിന്റേയും പിന്തുണയോടെ വാട്ട്‌സാപ്പ് വഴി എല്ലാ ദിവസവും മുഴുവന്‍ സമയവും പോളിസികള്‍ സംബന്ധിച്ച എല്ലാ ആവശ്യങ്ങളും നിറവേറ്റാനും ഇതു സഹായിക്കും.

വാട്ട്‌സാപ്പ് കൂടുതല്‍ ജനകീയമാകുകയും ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമുള്ളതാകുകയും ചെയ്ത സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് അതിന്റെ ഗുണം ലഭിക്കണമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ് അലയന്‍സ് ലൈഫ് ഓപറേഷന്‍സ് ആന്റ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് മേധാവി കെയ്‌സാദ് ഹിരാമനെക് ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കളുമായി പങ്കു വെക്കുന്ന വിവരങ്ങളും അവര്‍ നല്‍കുന്ന വിവരങ്ങളും സുരക്ഷിതമാക്കാനുള്ള സംവിധാനങ്ങളും ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.