ബജാജ് അലയന്‍സ് ലൈഫിന്റെ സ്മാര്‍ട്ട് അസിസ്റ്റ് പുറത്തിറക്കി

Posted on: August 28, 2020


കൊച്ചി :  ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് അസിസ്റ്റ് പുറത്തിറക്കി. സുരക്ഷിതമായ സ്‌ക്രീന്‍ ഷെയറിങ് സംവിധാനത്തിലൂടെ കമ്പനിയുമായി ബന്ധപ്പെടാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഈ സേവനം.തങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ എവിടെ നിന്നു വേണമെങ്കിലും തല്‍സമയം സഹായം നേടാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും. വെർച്വൽ സഹായത്തിലൂടെ തങ്ങളുടെ പദ്ധതിയെ കുറിച്ച് എല്ലാം അറിയുവാനും അതോടൊപ്പം സാമൂഹിക അകലം പാലിക്കാനും സ്മാര്‍ട്ട് അസിസ്റ്റ് ഉപഭോക്താക്കളെ പിന്തുണക്കും.

വില്‍പന രംഗത്തുള്ളവര്‍ ഉപയോഗിക്കുന്ന കമ്പനിയുടെ ആപ്പ് ആയ ഐഎന്‍എസ്-ടാബില്‍ ഈ ആപ് ലഭ്യമാണ്.പദ്ധതികളുടെ ബ്രോഷറുകള്‍, ആനുകൂല്യങ്ങളുടെ വിവരണങ്ങള്‍ എന്നിവ വീക്ഷിക്കുന്നതിനും മുതിര്‍ന്ന വിദഗ്ദ്ധരുമായി ബന്ധപ്പെടുന്നതിനും ഇതിലൂടെ സാധിക്കും. ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ വിപ്ലവകരമായ സേവനം സഹായിക്കും.

 ഉപഭോക്താക്കളുടെ മാറുന്ന രീതികള്‍ക്കനുസരിച്ചു പ്രതികരിക്കേണ്ടത് അനിവാര്യമാണെന്ന്
ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ തരുണ്‍ ചുങ് പറഞ്ഞു. പുതിയ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പ്രക്രിയകളില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.സ്മാര്‍ട്ട് അസിസ്റ്റ് ഇത്തരത്തിലുള്ള മറ്റൊരു ചുവടു വെയ്പാണ്. ഏറ്റവും മികച്ച സേവനാനുഭവങ്ങള്‍ പ്രദാനം ചെയ്യും വിധമാണു തങ്ങളിതു രൂപകല്‍പന ചെയ്തിരിക്കുന്നത്. മഹാമാരി മൂലമുള്ള പ്രതിബദ്ധങ്ങള്‍ പരിഗണിക്കാതെ തന്നെ ഉപഭോക്താക്കളുടെ ജീവിത ലക്ഷ്യങ്ങള്‍ കൃത്യമായി മുന്നോട്ടു കൊണ്ടു പോകുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാനാവുമെന്നു തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതികവിദ്യയുമായി പരിചയമില്ലാത്തവര്‍ക്കു പോലും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനാവും വിധമാണ് സ്മാര്‍ട്ട് അസിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. വിപണന വിഭാഗത്തിലുള്ളവര്‍ക്കു പുറമെയുള്ള വിദഗ്ദ്ധരുമായി തല്‍സമയ ആശയ വിനിമയം നടത്താനും ഇവിടെ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി വാട്ട്‌സാപ്പ് വഴി 20 സേവനങ്ങള്‍, ഐ സെര്‍വ് വീഡിയോ കോളിങ് സേവനം, ലൈഫ് അസിസ്റ്റ് ഉപഭോക്തൃ പോര്‍ട്ടല്‍, ബയിങ് ചാറ്റ്‌ബോട്ട് തുടങ്ങിയവയും കമ്പനിയുടെ സവിശേഷതകളില്‍ ചിലതാണ്.