എല്‍.ഐ.സി. ഇന്‍ഷുറന്‍സ് വാരാഘോഷം

Posted on: September 4, 2021

 

 

കൊച്ചി : എല്‍.ഐ.സി.യുടെ 65-ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് എറണാകുളം ഡിവിഷന്‍ ഇന്‍ഷുറന്‍സ് വാരാഘോഷത്തിന് തുടക്കമായി. ഇന്‍ഷുറന്‍സ് വാരാഘോഷത്തിന്റ ഉദ്ഘാടനം എറണാകുളം സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ കെ. വസന്ത് കുമാര്‍ നിര്‍വഹിച്ചു.

75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്ക് ചടങ്ങില്‍ ക്യാഷ് അവാര്‍ഡും നല്‍കി. ഓഗസ്റ്റ് 31 വരെയുള്ള കണ്ക്കുകളനുസരിച്ച് എറണാകുളം ഡിവിഷന്‍ ക്ലെയിം തീര്‍പ്പാക്കുന്നതില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനത്താണ്. നൂതന പദ്ധതി യായ ‘ബചത് പ്ലസിന്റ വില്പനയിലും എറണാകുളം ഡിവിഷന്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.84 ലക്ഷം കോടി രൂപയാണ് പുതിയ ബിസിനസ് പ്രീമിയമായി എല്‍.ഐ.സി. സമാഹരിച്ചത്. ഇതേ കാലയളവില്‍ 1.34 ലക്ഷം കോടി രൂപ പോളിസി ഉടമകളുടെ ക്ലെയിം തീര്‍പ്പാക്കുന്നതിന് എല്‍.ഐ.സി. നല്‍കുകയുണ്ടായി.

 

TAGS: LIC |