ആനന്ദ ആപ്പുമായി എല്‍.ഐ.സി.

Posted on: September 3, 2021

 

 

 

മുംബൈ : ഏജന്റുമാര്‍ക്ക് പ്രവര്‍ത്തനം എളുപ്പമാക്കുന്നതിനും പോളിസി പ്ലാനുകള്‍ തുടങ്ങുന്നത് ഡിജിറ്റല്‍വത്കരിക്കുന്നതിനുമായി ‘ആനന്ദ’ എന്നപേരില്‍ ഡിജിറ്റല്‍ ആപ്പ് അവതരിപ്പിച്ച് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. പുതിയ പോളിസികള്‍ എടുക്കുന്നതിന് എല്ലാനടപടികളും കടലാസ് രഹിതമായി ഈ ആപ്പിലൂടെ ചെയ്യാനാകുമെന്ന് ഇതവതരിപ്പിച്ചുകൊണ്ട് എല്‍.ഐ.സി. ചെയര്‍പേഴ്‌സണ്‍എം.ആര്‍. കുമാര്‍ പറഞ്ഞു. മാനേജിംഗ് ഡയറക്ടര്‍മാരായ മുകേഷ് കുമാര്‍ ഗുപ്ത, രാജ് കുമാര്‍, സിദ്ധാര്‍ഥ മൊഹന്തി, മിനി ഐപ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ആപ്പ് പുറത്തിറക്കിയത്.

ആധാര്‍ അധിഷ്ഠിതമായി ഇകെ.വൈ.സി. പൂര്‍ത്തിയാക്കാനും ഇതില്‍ സൗകര്യമുണ്ട്. ഇതോടൊപ്പം ആപ്പ് ഉപയോഗിക്കുന്നതിന് ഏജന്റുമാര്‍ക്ക് പരിശീലനം നല്‍കാനുള്ള വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

 

TAGS: LIC |