കോവിഡ് 19 മഹാമാരിയുടെ കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സില്‍ കേരളത്തില്‍ വന്‍ വര്‍ദ്ധനവെന്ന് സര്‍വ്വേ

Posted on: March 11, 2021


തിരുവനന്തപുരം : കോവിഡ് 19 മഹാമാരിയുടെ കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ കേരളത്തില്‍ വന്‍ വര്‍ദ്ധനവ്. കോവിഡ് കാലത്ത് ഉചിതമായ ചികിത്സ ലഭിക്കുന്നതിന് അമിതമായ ചെലവുകള്‍ വരുന്ന സാഹചര്യത്തിലാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം മനസ്സിലാക്കി ആളുകള്‍ കൂടുതലായി ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുക്കാന്‍ തുടങ്ങിയതെന്ന് പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ മാക്‌സ് ബൂപ്പ (Max Bupa) കേരളത്തിലുടനീളമുള്ള ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ പറയുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളെ പറ്റിയുള്ള ആശയവ്യക്തത പക്ഷെ ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ ഇല്ലെന്നും സര്‍വ്വേ പറയുന്നു. മാക്‌സ് ബൂപ്പ തിരുവനന്തപുരത്തും, കൊച്ചിയിലും, കോഴിക്കോടും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു പഠനം നടത്തിയത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്ത് പതിനായിരത്തിലധികം ആളുകള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കാനാണ് മാക്‌സ് ബൂപ്പ ലക്ഷ്യമിടുന്നത്. മാക്‌സ് ബൂപ്പയുടെ ഉപഭോക്താക്കള്‍ക്ക് നഗരത്തിലെ 22 നെറ്റ് വര്‍ക്ക് ഹോസ്പിറ്റലുകളിലൂടെയും രാജ്യത്തൊട്ടാകെയുള്ള 6000 ത്തിലധികം പണരഹിതമായ ആരോഗ്യ ആവശ്യങ്ങള്‍ക്കായി ആശുപത്രികളുടെ സേവനം തേടാന്‍ കഴിയും. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം കൂടുതല്‍ ലഭ്യമാക്കുന്നതിന് 30 മിനിറ്റിനുള്ളില്‍ പണരഹിതമായ ക്ലെയിമുകള്‍ക്ക് മുന്‍കൂട്ടി അംഗീകാരം നല്‍കും.

മാക്‌സ് ബൂപ്പ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും 7 കോടിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ആണ് ലക്ഷ്യമിടുന്നത്. പോളിസി വാങ്ങലില്‍ 21 മടങ്ങു വര്‍ദ്ധനവുണ്ടാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. 2024-25 ഓടെ 800 ഓളം ഏജന്റുമാര്‍ക്കും അവസരം നല്‍കാന്‍ കഴിയുമെന്നും അത് വഴി മതിയായ പരിശീലനം നല്‍കി നഗരത്തിലെ സ്ത്രീകളെയും വീട്ടമ്മമാരെയും ഇന്‍ഷുറന്‍സ് ഏജന്റുമാരാക്കാന്‍ പ്രോത്സാഹിപ്പിക്കുകയും അതുവഴി സാമ്പത്തികമായി സ്വതന്ത്രരാകാന്‍ അവരെ സഹായിക്കുകയും ചെയ്യുക എന്നത് കൂടി കമ്പനി ലക്ഷ്യം വെക്കുന്നു.

‘കേരളത്തിലെ വിപുലീകരണത്തിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നത് സമീപ പ്രദേശങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലെ ഞങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുക എന്നതാണ്. കോവിഡ് -19 മഹാമാരിയെ തുടര്‍ന്ന് പൊതുജനങ്ങളുടെ ഇടയില്‍ ആരോഗ്യ ഇന്‍ഷുറന്‍സിനെക്കുറിച്ചുള്ള അവബോധത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ അവബോധം ആവശ്യമായി ക്രമേണ മാറുകയും ആളുകള്‍ ധാരാളമായി അതിന്റെ പ്രയോജനം മനസ്സിലാക്കി പോളിസികള്‍ വാങ്ങിക്കുകയും ചെയ്യുന്നുണ്ട്’, മാക്‌സ് ബൂപ്പ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ റീട്ടെയില്‍ സെയില്‍സ് ഡയറക്ടര്‍ അങ്കൂര്‍ ഖര്‍ബന്ദ പറയുന്നു.