പ്രീമിയത്തില്‍ 80 ശതമാനംവരെ ഇളവു നല്‍കുന്ന പുതിയ പോളിസിയുമായി ഫ്യൂച്ചര്‍ ജനറലി

Posted on: February 9, 2021

മുംബൈ : ഫ്യുച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് പ്രീമിയത്തില്‍ ഇളവു നല്‍കുന്ന നൂതന ഇന്‍ഷുറന്‍സ് ഉത്പന്നം ‘ഹെല്‍ത്ത് സൂപ്പര്‍ സേവര്‍’ അവതരിപ്പിച്ചു. പ്ലാനിന്റെ കാലത്തെ ആദ്യത്തെ/രണ്ടാമത്തെ വര്‍ഷത്തില്‍ ക്ലെയിം ഒന്നുമില്ലെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രീമിയത്തില്‍ 80 ശതമാനം വരെ പോളിസി ഇളവു നല്‍കുന്നു.

1 എക്സ്, 2എക്സ് എന്നിങ്ങനെ രണ്ടു തരത്തില്‍ ഈ പോളിസി നല്‍കുന്നു. സൂപ്പര്‍ സേവര്‍ 1എക്സ് പ്ലാന്‍ അനുസരിച്ച് ആദ്യ വര്‍ഷം ക്ലെയിം ഒന്നുമില്ലെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 80 ശതമാനം ഇളവു നല്‍കുന്നു. ഹെല്‍ത്ത് സൂപ്പര്‍ സേവര്‍ 2എക്സ് പ്ലാനില്‍ പോളിസി ഉടമയ്ക്ക് രണ്ടു വര്‍ഷത്തേക്ക് ക്ലെയിം ഒന്നും ഇല്ലെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രീമിയത്തില്‍ 80 ശതമാനം ഇളവു ലഭിക്കും. കൂടാതെ കുടുംബത്തിലെ രണ്ടോ അതിലധികമോ അംഗങ്ങള്‍ കവറേജില്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ കുടുംബത്തിന് 10 ശതമാനം അധിക ഇളവ് രണ്ടു പോളിസിക്കും ലഭിക്കും. ഒരു ദിവസം പ്രായമായ കുഞ്ഞ് മുതല്‍ 70 വയസാവര്‍ക്ക് വരെ പോളിസി കവറേജ് നല്‍കുന്നു.

ഇത് നൂതനമായ ഉത്പന്നമാണ്, ആദ്യ വര്‍ഷം ക്ലെയിമൊന്നും ഇല്ലെങ്കില്‍ ഉപഭോക്താവിന് 80 ശതമാനം വരെ ഇളവ് ലഭിക്കുമെന്നും ഇതിന് മറ്റ് നിബന്ധനകളൊന്നും ഇല്ലെന്നും ക്ലെയിമൊന്നും ഇല്ലെങ്കില്‍ പ്രീമിയം അടക്കുന്നത് നഷ്ടമായി കാണുന്ന യുവജനങ്ങള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ അനുപ് റാവു പറഞ്ഞു.

മാനസിക അസുഖങ്ങള്‍ക്കും സൈക്ക്യാട്രിക്ക് ഇടപെടലിനും കണ്‍സള്‍ട്ടേഷനും വരെ ഉത്പന്നം കവറേജ് നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് മാസം, മൂന്നു മാസം, ആറുമാസം എന്നിങ്ങനെ ഏതു തരത്തിലും പ്രീമിയം തെരഞ്ഞെടുക്കാം.

 

TAGS: Future Generali |