ഓൺലൈൻ ടോട്ടൽ ഹെൽത്ത് സ്‌കോറുമായി ഫ്യൂച്ചർ ജനറലി

Posted on: October 10, 2020

കൊച്ചി : ഇന്ത്യയിലെ മാനസികാരോഗ്യ പ്രശ്നങ്ങളുടെ വര്‍ധന കണക്കിലെടുത്ത് ഫ്യൂച്ചർ
ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഓണ്‍ലൈനായി മാനസികാരോഗ്യ വിലയിരുത്തലിന് അവസരം ഒരുക്കുന്നു. ‘ടോട്ടല്‍ ഹെല്‍ത്ത് സ്‌കോര്‍’ എന്ന പരിപാടിയിലൂടെ ഒരു വ്യക്തിയുടെ മാനസിക നില കണക്കാക്കാന്‍ സാധിക്കും. ഒരാളുടെ മാനസിക ആരോഗ്യം ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാന്യമുള്ളതാണെന്നതിനാല്‍ എല്ലാവരും മാനസിക ആരോഗ്യത്തെ ഗൗരവമായി കാണാന്‍ ഫ്യൂച്ചര്‍ ജനറലി പ്രോല്‍സാഹിപ്പിക്കുന്നു.

ചോദ്യാവലിയെയും എപിഐ അധിഷ്ഠിതവുമായ പരിശോധനയാണ് ടോട്ടല്‍ ഹെല്‍ത്ത് സ്‌കോര്‍. മാനസിക പ്രശ്നങ്ങളുടെ സൂചനകള്‍ മനസിലാകുന്ന തെറാപിസ്റ്റുകളും കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് ഇതിന് രൂപം നല്‍കിയത്. വ്യക്തി പരിശോധന പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ നിലവിലെ ആയാളുടെ അല്ലെങ്കില്‍ അവളുടെ മാനസിക സ്ഥിതി അനുസരിച്ച് സ്‌കോര്‍ നല്‍കും. സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ സ്വയം മനസിലാക്കി പരിപാലിക്കുന്നതിന് വ്യക്തിക്ക് അവസരമുണ്ടാകും. സ്വയം സംരക്ഷണ ഉള്ളടക്കം ഫ്യൂച്ചര്‍ ജനറലിക്കായി മാനസികാരോഗ്യ വിദഗ്ധര്‍ വികസിപ്പിച്ചെടുക്കുന്നതാണ്.

ഉപഭോക്താക്കള്‍ക്ക് ആജീവനാന്ത പങ്കാളിയാകുക, മാനുഷിക സ്പര്‍ശത്തിലൂടെ വൈദഗ്ധ്യം പ്രകടിപ്പിക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇന്ത്യയുടെ സാംസ്‌കാരിക മാനദണ്ഡങ്ങളും പരിമിതികളും ശരിയായി മനസിലാക്കുകയും ബുദ്ധിമുട്ടുള്ള സംഭാഷങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ മാത്രമേ ഇത് സാധ്യമാകൂവെന്നും മാനസിക ആരോഗ്യം എല്ലാവരും അവഗണിക്കുന്നു, ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ആരോഗ്യപരമായ സംഭാഷണങ്ങള്‍ക്ക് ഉണര്‍വു നല്‍കണമെന്നും അതുവഴി ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നും ആഗ്രഹിക്കുന്നു, ഇതിന് ആദ്യം ആവരുടെ മാനസിക അവസ്ഥകള്‍ മനസിലാക്കണം ഇതിനുള്ള ലളിതമായ മാര്‍ഗമാണ് ടോട്ടല്‍ ഹെല്‍ത്ത് സ്‌കോറെന്നും ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ അനുപ് റാവു പറഞ്ഞു.

TAGS: Future Generali |