ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പ്രളയ ബാധിതര്‍ക്കുള്ള ക്ലെയിം പ്രോസസ് ലളിതമാക്കി

Posted on: August 20, 2019

കൊച്ചി: കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ പ്രളയബാധിത സംസ്ഥാനങ്ങളിലെ പ്രളയബാധിതരായ പോളിസി ഉടമകള്‍ക്കുള്ള ക്ലെയിം പ്രോസസ് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലളിതമാക്കി.

മരണം, വൈകല്യം തുടങ്ങിയ സംഭവിച്ച കേസുകളില്‍ ക്ലെയിം പ്രോസസിംഗിന് മുന്‍ഗണന നല്‍കുകയും വേഗത്തിലാക്കുകയും ചെയ്യും. ഏറ്റവും കുറഞ്ഞ രേഖകളില്‍ 72 മണിക്കൂറിനുള്ളില്‍ ക്ലെയിം സെറ്റില്‍ ചെയ്യാനാണ് കമ്പനിയുടെ ശ്രമം.

ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കില്‍ ഗവണ്‍മെന്റ് ആശുപത്രി, പോലീസ്, മറ്റ് ഗവണ്‍മെന്റ് അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയാല്‍ മതി. ഇതോടൊപ്പം നോമിനിയുടെ അല്ലെങ്കില്‍ നിയമപരമായ പിന്‍ഗാമിയുടെ ബാങ്ക് അക്കൗണ്ട്, തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ എന്നിവയും ലഭ്യമാക്കണം. മരിച്ചആളുടെ അല്ലെങ്കില്‍ കാണാതായ ആളുടെ ഫോട്ടോയും ഇതോടൊപ്പം നല്‍കണം.

ഇടപാടുകാര്‍ക്കു 18002097272 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. പുറമേ കേരളത്തിലുള്ളവര്‍ക്ക് 9923702040 (ആനി എബി) എന്ന നമ്പറിലും ബന്ധപ്പെടാം.

TAGS: Bajaj Allianz |