100 ശതമാനം ഏജന്റുമാരെയും മൊബൈല്‍ ആപ്പിലൂടെ നിയമിച്ച് ബജാജ് അലയന്‍സ് ലൈഫ്

Posted on: May 22, 2019

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഏജന്റുമാരെ (ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്റ്) റിക്രൂട്ട് ചെയ്യുന്ന നടപടിക്രമങ്ങള്‍ പൂര്‍ണമായും മൊബൈല്‍ ആപ്പ് വഴിയാക്കി. കമ്പനിയുടെ ഐ-റിക്രൂട്ട് ആപ്പ് ഉപയോഗിച്ചാണ് റിക്രൂട്ടിംഗ്. ഇത്തരത്തില്‍ റിക്രൂട്ടിംഗ് നടത്തുന്ന ആദ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികൂടിയാണ് ബജാജ് അലയന്‍സ് ലൈഫ്.

ഇതോടെ കമ്പനിയുടെ സെയില്‍സ് മാനേജര്‍മാര്‍ക്ക് കടലാസ്‌രഹിതമായി, ഏവിടെ വച്ചും ഏതു സമയത്തും കണ്‍സള്‍ട്ടന്റുമാരെ റിക്രൂട്ട് ചെയ്യാം. ഏജന്റാകാന്‍ നല്‍കുന്ന അപേക്ഷ മുതല്‍ കെവൈസി പരിശോധന, പരിശീലനം, പരീക്ഷ നടത്തിപ്പ് തുടങ്ങി ലൈസന്‍സ് വരെയുള്ളവ എല്ലാ കാര്യങ്ങളും ഈ ആപ്പ് വഴി സെയില്‍സ് മാനേജര്‍മാര്‍ക്ക് നിര്‍വഹിക്കാം. ഇതോടെ ഏജന്റ് നിയമനത്തിന് 30 ദിവസം വേണ്ടിയിരുന്ന കാലയളവ് 14 ദിവസത്തിലേക്ക് ചുരുക്കാന്‍ കമ്പനിക്കു സാധിച്ചിട്ടുണ്ട്.

2018 ഏപ്രിലില്‍ ആരംഭിച്ച ആപ്പില്‍ കമ്പനിയുടെ 15,700 ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്റുമാരേയും കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.

ഐ-റിക്രൂട്ട് ആപ്പ് സംവിധാനം സെയില്‍സ് മാനേജര്‍മാരുടേയും ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്റുമാരുടേയും കാര്യക്ഷമതയും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുവാന്‍ സഹായിച്ചിട്ടുണ്ട്. ഈ ലളിതമായ ആപ്പ് വഴി ഇന്‍ഷുറന്‍സ് വ്യവസായത്തില്‍ കമ്പനി പുതിയ ബഞ്ച്മാര്‍ക്ക് രൂപപ്പെടുത്തിയിരിക്കുകയാണ്, ബജാജ് അലയന്‍സ് ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍ (റീട്ടെയില്‍) മനീഷ് സന്‍ഗാല്‍ പറഞ്ഞു.

TAGS: Bajaj Allianz |