റിട്ടയര്‍മെന്റ് ജീവിതം സുഗമമാക്കാന്‍ ബജാജ് അലയന്‍സ് ലൈഫിന്റെ ലോങ് ലൈഫ് ഗോള്‍

Posted on: April 11, 2019

കൊച്ചി: ജോലിയില്‍ നിന്നു വിരമിച്ചതിനു ശേഷമുള്ള സാമ്പത്തിക ജീവിതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ബജാജ് അലയന്‍സ് ലൈഫ് ലോങ് ലൈഫ് ഗോള്‍ എന്ന പുതു തലമുറ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. നികുതി വിമുക്തമായ റിട്ടയര്‍മെന്റ് കാല വരുമാനം, 99 വയസു വരെ പരിരക്ഷ, അടിയന്തര സാഹചര്യങ്ങളില്‍ ഭാഗിക പിന്‍വലിക്കല്‍ നടത്താനുള്ള സൗകര്യം എന്നിവയെല്ലാം ഈ പദ്ധതിയിലുണ്ട്.

പ്രീമിയം ഇളവു ചെയ്തു നല്‍കുന്നതും അല്ലാത്തതുമായ രണ്ട് ഇനത്തിലുള്ള പദ്ധതികളാണ് ഉള്ളത്. ഓരോ വ്യക്തിയുടേയും നഷ്ട സാധ്യതകള്‍ നേരിടാനുള്ള കഴിവനുസരിച്ച് നിക്ഷേപം നടത്താനുള്ള നാലു രീതികളും ഇതോടൊപ്പമുണ്ട്. വിപണി അധിഷ്ഠിത നിക്ഷേപങ്ങളായതിനാല്‍ പണപ്പെരുപ്പത്തെ മറി കടക്കാനാവുന്ന നേരങ്ങളും ഇതില്‍ നിന്നു ലഭിക്കും. ഇതിനു പുറമേ നികുതി വിമുക്ത വരുമാനവും ലഭിക്കും.

55 വയസു മുതലോ പോളിസി പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്നതു മുതല്‍ക്കോ ജീവിത കാലം മുഴുവന്‍ ഒരു നിശ്ചിത വരുമാനം ലഭിക്കുന്ന രീതി ഇതില്‍ സ്വീകരിക്കാനാവും. അതായത് പത്തു മുതല്‍ 25 വര്‍ഷം വരെ നീളുന്ന നിശ്ചിത കാലാവധിയില്‍ പ്രീമിയം അടച്ചു കഴിയുമ്പോള്‍ പോളിസി നിങ്ങള്‍ക്ക് 99 വയസു വരെ തുടര്‍ച്ചയായ പരിരക്ഷ നല്‍കും. കുടുംബത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൃത്യമായി മുന്നോട്ടു കൊണ്ടു പോകാന്‍ സഹായിക്കുന്ന ഒന്നായിരിക്കും ഇത്.