ബജാജ് അലയൻസ് ഹെൽത്ത് കെയർ ഗോൾ പുറത്തിറക്കി

Posted on: September 14, 2018

കൊച്ചി : ബജാജ് അലയൻസ് ലൈഫ് പുതിയ ക്രിട്ടിക്കൽ ഇൽനെസ് പോളിസി – ഹെൽത്ത് കെയർ ഗോൾ പുറത്തിറക്കി. ഒറ്റ പോളിസിയിൽ ഒറ്റ പ്രീമിയത്തിൽ ഒരു കുടുംബത്തിലെ ആറു പേർക്ക് കവറേജ് ലഭിക്കുന്ന പോളിസിയാണിത്. മാരക രോഗങ്ങൾക്കുള്ള ചികിത്സാച്ചെലവ് കണ്ടെത്താൻ ഈ പോളിസി. ഇന്ത്യൻ കുടുംബങ്ങളെ സഹായിക്കും.

കുടുംബത്തിലെ ഓരോ അംഗത്തേയും (പോളിസി ഉടമ, പങ്കാളി, കുട്ടികൾ) പ്രത്യേകം പ്രത്യേകം സം അഷ്വേഡ് തുകയ്ക്ക് കവർ ചെയ്യുന്നു. ഒരു അംഗത്തിന് ക്ലെയിം ഉണ്ടായാലും അതു മറ്റ് അംഗങ്ങളുടെ സം അഷ്വേഡ് തുകയെ ബാധിക്കുകയില്ല.

പോളിസി ഉടമയ്ക്ക് കൂടുതൽ മൂല്യം നൽകുന്നതിനായി പ്രിമിയം തിരിച്ചു നൽകുന്ന ഓപ്ഷനിലും ഈ പോളിസി പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ക്ലെയിം ഒന്നും നടത്തിയിട്ടില്ലെങ്കിൽ പോളിസി ടേം പൂർത്തിയാകുമ്പോൾ പോളിസിക്കായി അടച്ച പ്രീമിയം തിരെ നൽകും. പോളിസി ഉടമയ്ക്ക് അപകടത്തിൽ സ്ഥിരമായി പൂർണ വികാലാംഗത്വം സംഭവിക്കുകയോ അല്ലെങ്കിൽ മാരക രോഗം പിടിപിടുകയോ മരണമടയുകയോ ചെയ്താൽ ഭാവി പ്രീമിയം മുഴുവനും ഒഴിവാക്കും.

ഹൃദയം, ശ്വാസകോശം, കരൾ രോഗങ്ങൾ, കാൻസർ, മസ്തിഷ്‌ക ശസ്ത്രക്രിയ തുടങ്ങിയതുൾപ്പെടെ 36 രോഗങ്ങൾക്കു ഈ പോളിസിയിൽ കവറേജ് ലഭിക്കും. കുട്ടികളെ ബാധിക്കുന്ന മസ്തിഷ്‌ക വീക്കം, ബാക്ടീരിയൽ മെനഞ്ചൈറ്റിസ് ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് കവറേജ് നൽകുന്ന ഏക പോളിസി കൂടിയാണിത്. മാരക രോഗം കണ്ടുപിടിച്ചാൽ ഉടനേ പോളിസി ഉടമയ്ക്കു ബന്ധപ്പെട്ട ചെലവുകൾക്കായി സം അഷ്വേഡ് തുക ഒരുമിച്ചു നൽകും.

മാരക രോഗത്തിനുള്ള ചികിത്സാച്ചെലവ് മൂലം ഒരു കുടുംബത്തിന്റെ ധനകാര്യ ലക്ഷ്യങ്ങൾ താളം തെറ്റാതെ സൂക്ഷിക്കുവാൻ സഹായിക്കുന്നതാണ് ഹെൽത്ത് കെയർ ഗോൾ ക്രിട്ടിക്കൽ ഇൽനെസ് പോളിസിയെന്ന് ബജാജ് അലയൻസ് ലൈഫ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തരുൺ ചുഗ് പറഞ്ഞു.