മാക്‌സ് ലൈഫിന് കാൻസർ ഇൻഷുറൻസ് പ്ലാൻ

Posted on: July 21, 2016

Max-Life-Cancer-Insurance-P

കൊച്ചി : മാക്‌സ് ലൈഫ് ഇൻഷുറൻസ് കാൻസർ ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു. കാൻസറിന്റെ ഓരോ സ്‌റ്റേജിലും അനുയോജ്യമായ രീതിയിലാണ് പുതിയ പ്ലാൻ രൂപകൽപന ചെയ്തിട്ടുള്ളത്. കൂടാതെ ഇൻഷുറൻസ് പ്ലാൻ ഉറപ്പു നൽകുന്ന 50 ശതമാനം തുക മാറ്റമില്ലാതെ കൈമാറുകയും ചെയ്യും.

കാൻസർ രോഗം കണ്ടുപിടിക്കുമ്പോൾ മുതലുള്ള രോഗതീവ്രതകൾ അനുസരിച്ചാണ് ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കേണ്ടത്. 25 മുതൽ 65 വയസുവരെയുള്ളവർക്കാണ് കാൻസർ ഇൻഷുറൻസ് പ്ലാൻ ലഭ്യമാകുന്നത്. 10 ലക്ഷം മുതൽ 50 ലക്ഷം വരെയാണ് പോളിസി തുക ലഭ്യമാകുക. 10 മുതൽ 40 വർഷം വരെയാണ് പോളിസി കാലാവധി.