മാക്സ് ലൈഫ് ഉപഭോക്താക്കള്‍ക്കായി പ്യുവര്‍ ഗ്രോത്ത് ഫണ്ട്

Posted on: February 1, 2023

കൊച്ചി : മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് പുതിയ പ്യുവര്‍ ഗ്രോത്ത് ഫണ്ട് അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ സാമൂഹിക പ്രതിബദ്ധതയുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ തേടുന്ന പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നിറവേറ്റുന്ന ഫണ്ടാണിത്. മാക്‌സ് ലൈഫ് ഓണ്‍ലൈന്‍ സേവിംഗ്‌സ് പ്ലാന്‍, ഫ്‌ളക്‌സി വെല്‍ത്ത് പ്ലസ്, ഫ്‌ളക്‌സി വെല്‍ത്ത് അഡ്വാന്റേജ് എന്നീ പ്ലാനുകള്‍ക്കൊപ്പം ഇത് ലഭ്യമാകും.

ഉപഭോക്താക്കള്‍ക്ക് അവരുടെ മൂല്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അനുസൃതമായ കമ്പനികളുടെ ലാര്‍ജ് ക്യാപ് സ്റ്റോക്കുകളില്‍ മാത്രം നിക്ഷേപിക്കാനുള്ള അവസരങ്ങള്‍ നല്‍കുന്നതിനാണ് മാക്സ് ലൈഫ് പ്യുവര്‍ ഗ്രോത്ത് ഫണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തങ്ങളുടെ വരുമാനത്തിന്റെ ഗണ്യമായ പങ്ക് ലഹരിപാനീയങ്ങള്‍, പുകയില, മൃഗ ഉത്പന്നങ്ങള്‍, ചൂതാട്ടം, വിനോദം, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിന്ന് കണ്ടെത്തുന്ന കമ്പനികളില്‍ ഈ പുതിയ ഫണ്ട് നിക്ഷേപം നടത്തുന്നില്ല.

മാക്‌സ് ലൈഫ് പ്യുവര്‍ ഗ്രോത്ത് ഫണ്ട് ഉപയോഗിച്ച് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സാമൂഹിക ഉത്തരവാദിത്തമുള്ള നിക്ഷേപ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് മാക്സ് ലൈഫിന്റെ സീനിയര്‍ ഡയറക്ടറും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമായ മിഹിര്‍ വോറ പറഞ്ഞു. ഇത് ഇന്ത്യയുടെ പ്രധാന വളര്‍ച്ചാ മേഖലകളായ വിവരസാങ്കേതികവിദ്യ, ഉല്‍പ്പാദനം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയവയില്‍ പങ്കാളിത്തത്തിന് അവസരമൊരുക്കുന്നു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിഫ്റ്റി-50 നെയും നിഫ്റ്റി-500 നെയും മറികടന്ന് ധാര്‍മ്മിക മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ ഇന്ത്യയില്‍ സുസ്ഥിര നിക്ഷേപത്തിന് ശക്തമായ ട്രാക്ക് റെക്കോര്‍ഡ് ഉണ്ട്. കാലക്രമേണ ആകര്‍ഷകമായ വരുമാനം നേടാന്‍ ഫണ്ട് ഉപഭോക്താക്കളെ പ്രാപ്തരാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.