May 2024
മാകസ് ലൈഫ് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് ഫിക്സഡ് റിട്ടേണ്‍ ഡിജിറ്റല്‍ പ്ലാന്‍ അവതരിപ്പിച്ചു
Posted on: July 21, 2022
കൊച്ചി : മാക്സ് ലൈഫ് ഇന്‍ഷുറന്‍സും പോളിസിബസാറും ചേര്‍ന്ന് സ്മാര്ട്ട്് ഫിക്സഡ് റിട്ടേണ്‍ ഡിജിറ്റല്‍ പ്ലാന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു . ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ പോളിസി കാലാവധിയുള്ള ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഒരു വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ് സേവിംഗ്സ് പ്ലാനാണിത്. 6.14 ശതമാനം വരെ നികുതി രഹിത റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം ലൈഫ് കവര്‍ പ്രൊട്ടക്ഷനുമുണ്ട്. പ്രതിമാസം 3000 രൂപ മുതലാണ് പ്രീമിയം ആരംഭിക്കുന്നത്.
സാമ്പത്തിക അടിയന്തര സാഹചര്യങ്ങളില്‍ പോളിസിക്കുമേല്‍ വായ്പ എടുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. വനിതാ ഉപഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തെ പോളിസി കാലാവധിക്ക് 0.25 ശതമാനം അധിക മെച്യൂരിറ്റി ആനുകൂല്യവും പത്ത് വര്‍ഷത്തെ പോളിസി കാലാവധിക്ക് 0.5 ശതമാനം അധിക മെച്യൂരിറ്റി ആനുകൂല്യവുമുണ്ട്. മാക്സ്ലൈഫിന്റെ വെബ്സൈറ്റിലും പോളിസിബസാറിന്റെ വെബ്സൈറ്റില്‍ നിന്നും പോളിസി വാങ്ങാം.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പുതുമയോടെ ഡിജിറ്റലായി അവതരിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു മാക്സ് ലൈ്ഫ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വി വിശ്വാനന്ദ് പറഞ്ഞു. സ്മാര്‍ട്ട് ഫിക്സ്ഡ് റിട്ടേണ്‍ ഡിജിറ്റല്‍ പ്ലാന്‍ യുവ തലമുറക്കായി രൂപകല്പന ചെയ്തിരിക്കുന്നതാണെന്നും വി വിശ്വാനന്ദ് പറഞ്ഞു.
TAGS: Max Life Insurance |
ആരോഗ്യ ഇന്‍ഷുറന്‍സിനൊപ്പം സേവിംഗ്സും നല്കുന്ന ‘സേവ’ മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി
മാക്സ് ലൈഫ് ഉപഭോക്താക്കള്‍ക്കായി പ്യുവര്‍ ഗ്രോത്ത് ഫണ്ട്
99.22 ശതമാനം ക്ലെയിമുകള്‍ ഉപഭോക്താക്കള്‍ക്കു നല്കി മാക്സ് ലൈഫ് ഇന്‍ഷുറന്‍സ്
ആക്സിസ് ബാങ്ക് മാക്സ് ലൈഫില്‍ 30% ഓഹരിയെടുക്കും
മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് പ്രൊട്ടക്റ്റ് എ സ്മൈല്‍ പദ്ധതിക്ക് തുടക്കമിട്ടു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്