May 2024
കനറാ എച്ച്എസ്ബിസി ലൈഫ് പുതിയ ഇൻഷുറൻസ് ഉത്പന്നങ്ങൾ പുറത്തിറക്കി
Posted on: June 8, 2016
കൊച്ചി : കനറാ എച്ച്എസ്ബിസി ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസ് കമ്പനി രണ്ടു പുതിയ ഇൻഷുറൻസ് ഉത്പന്നങ്ങൾ പുറത്തിറക്കി – അഷ്വേഡ് നിവേശ് പ്ലാനും സ്മാർട്ട് സുരക്ഷാപ്ലാനും. സുരക്ഷിതത്വം, ഭാവി ധനകാര്യാവശ്യങ്ങൾ എന്നിവ നിറവേറ്റാൻ സഹായിക്കുന്നവയാണ് ഈ പദ്ധതികൾ.
സമ്പാദ്യത്തോടൊപ്പം ലൈഫ് കവറേജും നൽകുന്ന പാരമ്പര്യ എൻഡോവ്മെന്റ് പദ്ധതിയാണ് അഷ്വേഡ് നിവേശ് പ്ലാൻ. കുറഞ്ഞ കാലയളവിലേക്കു പ്രമീയം അടയ്ക്കുന്നതിനുള്ള ഓപ്ഷൻ ഈ പദ്ധതി നൽകുന്നു. എന്നാൽ പോളിസി കാലയളവ് മുഴുവൻ കവറേജ് ലഭിക്കുന്നു.
കുറഞ്ഞ പ്രീമിയത്തിൽ മികച്ച സംരക്ഷണം നൽകുന്ന ശുദ്ധ ഇൻഷുറൻസ് പോളിസിയാണ് സ്മാർട്ട് സുരക്ഷ പ്ലാൻ. അപ്രതീക്ഷിത മരണത്തിനെതിരേ കവറേജ് നൽകി കുടുംബത്തിന്റെ ധനകാര്യ സുരക്ഷ ഉറപ്പു വരുത്തുന്നതാണ് ഈ പദ്ധതി. അപകടമരണം, പൂർണ വികലാംഗത്വം എന്നിവയ്ക്കു ഓപ്ഷണലായി കവറേജ് എടുക്കാം.
അപ്രതീക്ഷിത സംഭവങ്ങൾക്കെതിരേ ഒരു കുടുംബത്തിന്റെ ഹൃസ്വ, ദീർഘകാല ധനകാര്യാവശ്യങ്ങൾ നിറവേറ്റുന്നതാണ് പുതിയ ഈ രണ്ടു ഇൻഷുറൻസ് ഉത്പന്നങ്ങളുമെന്ന് കനറാ എച്ച്എസ്ബിസി ഒറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസ് കമ്പനി സിഇഒ അഞ്ജു മാത്തൂർ പറഞ്ഞു.
TAGS: Assured Nivesh Plan | Canara HSBC Oriental Bank Of Commerce Life Insurance | Smart Suraksha Plan |