ബജാജ് അലയൻസ് ലൈഫ് 98.07 % ക്ലെയ്മുകൾ തീർപ്പാക്കി

Posted on: May 11, 2016

Bajaj-Allianz-Life-Big

കൊച്ചി : ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് 2015-16-ൽ പഴയതും പുതിയതുമുൾപ്പെടെ 1,65,244 ക്ലെയിം സെറ്റിൽ ചെയ്തു. മൊത്തം ലഭിച്ച 1,68,501 ക്ലെയിമിന്റെ 98.07ശതമാനമാണിത്. കമ്പനി പ്രവർത്തനം തുടങ്ങിയതു മുതലുള്ള ഏറ്റവും ഉയർന്ന ക്ലെയിം സെറ്റിൽമെന്റ് അനുപാതമാണിത്. വ്യക്തികൾ, ഗ്രൂപ്പുകൾ എന്നിവിയിലായി കമ്പനി 839 കോടി രൂപ ക്ലെയിം തുകയായി നൽകി. മുൻവർഷം നൽകിയത് 737 കോടി രൂപയായിരുന്നു.

ക്ലെയിം സെറ്റിൽമെന്റ് ഇടപാടുകളുടെ വിജ്ഞാപനം, രേഖ സമർപ്പിക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ കമ്പനി ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ്. സെറ്റിൽമെന്റ് വേഗം പൂർത്തിയാക്കുവാൻ ഈ കാലയളവിൽ കമ്പനി ഇടപാടുകാരനുമായി ഫോണിൽ ബന്ധപ്പട്ട് വിവരങ്ങൾ ശേഖരിക്കുകയും രേഖകൾ ശേഖരിക്കുവാൻ കമ്പനി പ്രതിനിധിയെ നിയോഗിക്കുകയും ചെയ്തുപോരുന്നു. ക്ലെയിം അപേക്ഷ ലഭിച്ചതു സെറ്റിൽ ചെയ്യുന്നതിനു കമ്പനി എടുത്തിട്ടുള്ള ശരാശരി സമയം എട്ടു ദിവസമാണെന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അനുജ് അഗർവാൾ പറഞ്ഞു.