ബജാജ് അലയന്‍സ് ലൈഫ് ക്ലെയിം സെറ്റില്‍മെന്റ് ലഘൂകരിച്ചു

Posted on: August 30, 2018

കൊച്ചി : ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ ലഘൂകരിച്ചു. കേരളത്തിലും കര്‍ണാടകയിലും നിന്നുള്ള മരണ, അംഗവൈകല്യ ക്ലെയിമുകളുടെ സെറ്റില്‍മെന്റിന് മുന്‍ഗണന നല്‍കും. ക്ലെയിം രജിസ്റ്റര്‍ ചെയ്ത് 72 മണിക്കൂറിനകം സെറ്റില്‍മെന്റ് നടത്താന്‍ കമ്പനി ശ്രമിക്കും.നടപടികള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നോമിനികള്‍, അവകാശികള്‍, പോളിസി ഉടമകള്‍ എന്നിവര്‍ കരുതേണ്ട അത്യാവശ്യം വേണ്ട രേഖകളുടെ പട്ടിക കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവരാണെങ്കില്‍ സര്‍ക്കാര്‍ ആശുപത്രി, പോലീസ്, സര്‍ക്കാര്‍ അധികൃതര്‍, അല്ലെങ്കില്‍ പ്രളയ വേളയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഏജന്‍സികള്‍, സൈന്യം തുടങ്ങിയവയിലാരെങ്കിലും പ്രസിദ്ധീകരിച്ചിട്ടുള്ള ഏതെങ്കിലും പട്ടികയില്‍ പോളിസി ഉടമകളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കമ്പനി അംഗീകരിക്കും. തുക കൈമാറാനായി ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പടെ നോമിനി അല്ലെങ്കില്‍ അവകാശിയുടെ കെവൈസി (ഐഡി, വിലാസം തെളിയിക്കാനുള്ള എന്തെങ്കിലും സര്‍ട്ടിഫിക്കറ്റ്), മരിച്ചയാളുടെ അല്ലെങ്കില്‍ കാണാതായ പോളിസി ഉടമയുടെ ഫോട്ടോ തുടങ്ങിയവ നല്‍കിയാല്‍ മതി.

ഉപഭോക്താക്കള്‍ക്ക് സഹായത്തിന് 18002097272 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാം.