ബജാജ് അലയന്‍സ് ലൈഫ് ഇസാഫ് ബാങ്കുമായി സഹകരിക്കുന്നു

Posted on: November 30, 2018

കൊച്ചി : ബജാജ് അലയന്‍സ് ലൈഫ് കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുമായി തന്ത്രപരമായ സഹകരണത്തിലേര്‍പ്പെടുമെന്ന് പ്രഖ്യാപിച്ചു. ഔപചാരിക സാമ്പത്തിക സേവനങ്ങളുടെ നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായകമാണിത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വെച്ച് ബജാജ് അലയന്‍സ് ലൈഫ് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുമായി കോര്‍പറേറ്റ് ഏജന്‍സിക്കായുള്ള ധാരണാ പത്രം ഒപ്പു വെച്ചു.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ നിലവിലുളളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് സമ്പാദ്യവുമായി ബന്ധിപ്പിച്ച ഇന്‍ഷുറന്‍സ് പദ്ധതികള്‍ അടക്കമുള്ളവ ലഭ്യമാക്കാന്‍ ബജാജ് ഇന്‍ഷുറന്‍സ് വഴിയൊരുക്കും. തന്ത്രപരമായ ഈ സഹകരണത്തിലൂടെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ രാജ്യ വ്യാപകമായുള്ള ബാങ്കിങ് ഔട്ട്‌ലെറ്റുകള്‍ വഴി ബജാജ് അലയന്‍സ് ലൈഫിന്റെ പദ്ധതികള്‍ ലഭ്യമാകും.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ വിപുലമായിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ നിരയിലൂടെ തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു വഴിയൊരുക്കും വിധം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുമായി സഹകരിക്കുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ തരുണ്‍ ചുങ് പറഞ്ഞു.

ഔപചാരിക സാമ്പത്തിക സേവനങ്ങള്‍ തങ്ങള്‍ക്കാവുന്നത്രത്തോളം ഇന്ത്യക്കാര്‍ക്കു ലഭ്യമാക്കുക എന്നതാണു തങ്ങളുടെ കാഴ്ചപ്പാടെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ കെ പോള്‍ തോമസ് പറഞ്ഞു.

തങ്ങളുടെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സിന്റെ മൂല്യം മനസിലാക്കി കൊടുത്ത് അവര്‍ക്കാവശ്യമായ രീതിയില്‍ അറിവിന്റെ പിന്‍ബലത്തോടെ തീരുമാനമെടുക്കുവാന്‍ സഹായിക്കുന്ന രീതിയില്‍ ബജാജ് അലയന്‍സ് ലൈഫ് എത്തുന്നതില്‍ ഏറെ ആഹ്ലാദമുണ്ട്. ലൈഫ് ഇന്‍ഷുറന്‍സ് വാങ്ങുമ്പോള്‍ അവര്‍ക്ക് ആവശ്യമുള്ളതു ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ അവരുടെ പ്രത്യേകമായ പദ്ധതികള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.