ഉറപ്പായ വരുമാനവും വര്‍ധിച്ച ക്രമവരുമാനവും ലഭ്യമാക്കുന്ന നൂതന റിട്ടയര്‍മെന്റ് പദ്ധതിയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

Posted on: May 26, 2021

കൊച്ചി : ഉറപ്പായ വരുമാനവും വര്‍ധിച്ച ക്രമവരുമാനവും വാഗ്ദാനം ചെയ്യുന്ന പുതിയ റിട്ടയര്‍മെന്റ് പദ്ധതി ‘ഗാരന്റീഡ് പെന്‍ഷന്‍ പ്ലാന്‍’ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി. ഇതിലെ നിക്ഷേപത്തിന് ഉറപ്പായ റിട്ടേണ്‍ നല്‍കുന്നതിനൊപ്പം വരുമാനം അഞ്ചുവര്‍ഷത്തിനുശേഷം ഇരട്ടിക്കുകയും പതിനൊന്നാം വര്‍ഷം മൂന്നിരട്ടിയാകുകയും ചെയ്യുന്നു. അതുവഴി വര്‍ധിച്ചവരുന്ന ജീവിതച്ചെലവില്‍നിന്ന് ഉപഭോക്താവിന് സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് അതിന്റെ ജനപ്രിയ ‘ഗ്യാരണ്ടീഡ് പെന്‍ഷന്‍ പദ്ധതിയുടെ’ രണ്ട് വകഭേദങ്ങള്‍ സംയോജിപ്പിച്ചാണ് ഈ നൂതന റിട്ടയര്‍മെന്റ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്.

ഈ പദ്ധതിയുടെ സവിശേഷതകള്‍ കണക്കിലെടുത്ത് റിട്ടയര്‍മെന്റ് ആന്‍ഡ് പെന്‍ഷന്‍ പദ്ധതി വിഭാഗത്തില്‍ ‘പ്രോഡക്ട് ഓഫ് ദ ഈയര്‍’ ആയി ഉപഭോക്താക്കള്‍ വോട്ടു ചെയ്തു തെരഞ്ഞെടുത്തിട്ടുണ്ട്. അതത് വിഭാഗങ്ങളില്‍ ലോകത്തിലെ ഏറ്റവും വിലയ ഉപഭോക്തൃ വോട്ട് അവാര്‍ഡ് ആണ് പ്രോഡക്ട് ഓഫ് ദ ഈയര്‍.

”ഗ്യാരണ്ടീഡ് പെന്‍ഷന്‍ പദ്ധതിയെ ‘പ്രോഡക്ട് ഓഫ് ദ ഈയര്‍’ ആയി ഉപഭോക്താക്കള്‍ തിരഞ്ഞെടുത്തതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. റിട്ടയര്‍മെന്റ് പദ്ധതികളില്‍ ആദ്യമായി ഇത്രയും സവിശേഷതകളുമായി എത്തിയതില്‍ ഉപഭോക്താക്കളുടെ മികച്ച പ്രതികരണമാണ് ഈ അവാര്‍ഡില്‍ പ്രതിഫലിക്കുന്നത്. ഇത് തങ്ങളുടെ ഉത്പന്ന വികസന സമീപനത്തിനുള്ള സാക്ഷ്യപത്രം കൂടിയാണ്. വര്‍ധിച്ചുവരുന്ന ക്രമവരുമാനവും അതുവഴി സാമ്പത്തികമായി സ്വയം പര്യാപ്തമായ റിട്ടയര്‍മെന്റ് ജീവിതവും ഗാരന്റീഡ് പെന്‍ഷന്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നു”, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍റ്റ പറഞ്ഞു.

പകര്‍ച്ചവ്യാധികളുടെ വരവ് ധനകാര്യ ആസൂത്രണത്തിന്റെ പ്രാധാന്യം എത്ര വിലമതിക്കാനാവാത്തതാണെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നു പ്രത്യേകിച്ചും വിരമിക്കലിനു ശേഷമുള്ള ജീവിതത്തിനായി. ഉപഭോക്തൃ കേന്ദ്രീകൃതമായ റിട്ടയര്‍മെന്റ് അല്ലെങ്കില്‍ ആന്വയിറ്റി ഉത്പന്നങ്ങള്‍ 2020-21-ല്‍ ഈ വിഭാഗത്തില്‍ 120 ശതമാനം ബിസിനസ് വളര്‍ച്ച നേടാന്‍ കമ്പനിയെ പ്രാപ്തമാക്കി.

തങ്ങളുടെ റിട്ടയര്‍മെന്റ് ആസൂത്രണം ചെയ്യാന്‍ ആന്വയിറ്റി ഉത്പന്നങ്ങള്‍ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു, അവ രണ്ട് തരത്തില്‍ ലഭ്യമാണ്. അതായത് ഇമ്മീഡിയറ്റ് ആന്വയിറ്റിയും ഡെഫേഡ് ആന്വിയിറ്റിയും.