തീവണ്ടികളില്‍ പുതിയ എയര്‍കണ്ടീഷന്‍ സംവിധാനം വരുന്നു

Posted on: June 29, 2020


മുംബൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തീവണ്ടികളില്‍ പുതിയ എയര്‍കണ്ടീഷന്‍ സംവിധാനം റെയില്‍വേ പരീക്ഷിക്കുന്നു. സിനിമാ തിയേറ്ററുകളിലെപോലെ പുറത്തുനിന്നുള്ള നല്ല വായു അകത്തേക്കും അകത്തുള്ള വായു പുറത്തേക്കും കടത്തിവിട്ടുകൊണ്ടുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ഉള്ളിലുള്ള വായുവിനെ പരമാവധി നിലനിര്‍ത്തിക്കൊണ്ട് തണുപ്പുക്കുന്ന സംവിധാനമാണ് കോച്ചുകളിലുള്ളത്.

മേയ് 12 മുതല്‍ വിവിധ റൂട്ടുകളില്‍ ഓടുന്ന 15 രാജധാനി എക്‌സ്പ്രസുകളിലാണ് പുതിയ സംവിധാനം പരീക്ഷിച്ചുവരുന്നത്. ഇത് വിജയകരമായാല്‍ എല്ലാ എ. സി. തീവണ്ടികളിലും ഈ സംവിധാനമാണ് നടപ്പാക്കുക. പുതിയ സംവിധാനം വന്നാല്‍ കോച്ചിനകത്തെ വായു ഒരു മണിക്കൂറില്‍ 16 മുതല്‍ 18 തവണവരെ മാറിക്കൊണ്ടിരിക്കും.