വായ്പാ പ്രതിസന്ധി പരിഹരിക്കാന്‍പ്രധാനമന്ത്രിക്ക് റിയല്‍എസ്റ്റേറ്റ് ഡെവലപര്‍മാരുടെഹര്‍ജി

Posted on: June 12, 2020

 

കൊച്ചി : രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന വായ്പാ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ തേടി ക്രെഡായ് എംസിഎച്‌ഐ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഹര്‍ജി നല്‍കി. ഒറ്റത്തവണ വായ്പാ പുനോരേരീകരണം നടത്തി റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പിന്തുണയ്ക്കണെന്നാവശ്യപ്പെട്ട് ക്രെഡായ് എംസിഎച്‌ഐ ഓണ്‍ലൈന്‍ ഒപ്പുശേഖരണം നടത്തിയിരുന്നു.

കാല്‍ ലക്ഷത്തിലേറെ പേര്‍ ഒപ്പു വച്ച ഈ ഓണ്‍ലൈന്‍ ഹര്‍ജി പ്രധാനമന്ത്രിക്കു കൈമാറാനായി മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനു നല്‍കി. റിയല്‍ എസ്റ്റേറ്റ് ഡെവലര്‍മാര്‍ ഉന്നയിച്ച പ്രശ്‌നം യുക്തിസഹവും വസ്തുതയുമാണെന്നും പരിഹാരം കാണാന്‍ ഇടപെടുമെന്നും ഇക്കാര്യം ധനമന്ത്രി നിര്‍മല സീതാരാമന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുംബൈ മെട്രോപൊളിറ്റന്‍ റീജിയന്‍ ബുധനാഴ്ച സംഘടിപ്പിച്ച വെബിനാറില്‍ സംസാരിച്ച ഫഡ്‌നാവിസ് അറിയിച്ചു.

TAGS: Credai MCHI |