പരിസ്ഥിതി സൗഹൃദ പാര്‍പ്പിട പദ്ധതികള്‍ക്ക് ഡിമാന്‍ഡ് കൂടും

Posted on: June 7, 2020

കൊച്ചി : കോവിഡ് അനന്തര കാലഘട്ടത്തില്‍ പരിസ്ഥിതി സൗഹൃദവും താങ്ങാവുന്ന വിലയിലുള്ളതുമായ പാര്‍പ്പിട പദ്ധതികള്‍ക്കു ഡിമാന്റ് വര്‍ധിക്കുമെന്നു സാമ്പത്തിക ശാസ്ത്രജ്ഞനും നിക്ഷേപക മാര്‍ഗദര്‍ശിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. വി. കെ. വിജയകുമാര്‍.

ലോകപരിസ്ഥിതിദിനം പ്രമാണിച്ച് അസറ്റ് ഹോംസ് സൂമിലൂടെ സംഘടിപ്പിച്ച ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ പ്രഭാഷണ പരമ്പരയില്‍ സമ്പദ് വ്യവസ്ഥയും പരിസ്ഥിതിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മൂലമുണ്ടായ മാന്ദ്യകാലത്തു കാര്‍ഷിക മേഖല, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐടി തുടങ്ങിയ മേഖലകള്‍ക്കു ക്ഷീണമുണ്ടായില്ല. എന്നാല്‍ ട്രാവല്‍ ആന്റ് ടൂറിസം, ഫിനാന്‍സ് ആന്റ് ബാങ്കിംഗ്, നിര്‍മാണ മേഖല, ഓട്ടോമൊബൈല്‍സ് തുടങ്ങിയവയ്ക്ക് ഇത് വെല്ലുവിളിയുടെ കാലമാണെന്നും അദ്ദേഹം പറഞ്ഞു. അസറ്റ് ഹോംസ് മാനേജിംഗ ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. സ്വാഗതം ചെയ്തു.