കേരളത്തില്‍ 120 കോടിയുടെ നിക്ഷേപവുമായി ഇന്ത്യാന സിമന്റ്

Posted on: December 12, 2019

കൊച്ചി : സണ്‍ പവര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാന സിമന്റ് കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം ഏതാണ്ട് 120 കോടി രൂപയുടെ നിക്ഷേപ-വികസന പദ്ധതികളാണ് കമ്പനി സംസ്ഥാനത്ത് ആസൂത്രണം ചെയ്യുന്നത്. വിദേശ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുതിയ സിമന്റ് നിര്‍മാണ പ്ലാന്റും കമ്പനി സജ്ജമാക്കിയിട്ടുണ്ട്.

പോര്‍ട്ട് ട്രസ്റ്റുമായി സഹകരിച്ച സിമന്റ് അണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം കൊച്ചി തുറമുഖത്ത് ഒരുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സിമന്റ് വരുമ്പോള്‍ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കേരളത്തിലെ പ്ലാന്റുകളില്‍ നിന്നാണ് ഇന്ത്യാന സിമന്റ് അയയ്ക്കുന്നത്.

നിര്‍മാണ മേഖലയിലെ കരുത്തുറ്റ ബ്രാന്‍ഡായി ഇന്ത്യാന സിമന്റിനെ മാറ്റിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഷമീര്‍ ദാവൂദ് അറിയിച്ചു. ഉപഭോക്താക്കളുടെ സംതൃപ്തിയും വിശ്വാസവുമാണ് പരമ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

TAGS: Indiana Cement |