അസറ്റ് ഹോസ് പ്രഭാഷണം നടത്തി

Posted on: June 11, 2019

കൊച്ചി : ജപ്പാനിലും ദക്ഷിണ കൊറിയയിലും അമേരിക്കയിലും പ്രചാരത്തില്‍ വന്നിരിക്കുന്ന കാനന സ്‌നാനം (ഫോറസ്റ്റ് ബാത്തിംഗ്) കേരളത്തിലും നടപ്പാക്കാവുന്നതാണെന്ന് മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ. കെ. പി. ഔസേപ്പ് പറഞ്ഞു. ഇതുവഴി ആളുകള്‍ക്ക് ആരോഗ്യവും സന്തോഷവും നേടാമെന്നും അദ്ദേഹം വ്യക്തമാക്കി. അസറ്റ് ഹോംസ് സംഘടിപ്പിച്ചുവരുന്ന ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയില്‍ കാടുകളുടെ രഹസ്യങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാനനസ്‌നാനം എന്നതുകൊണ്ട് കാട്ടിലെ പുഴയിലോ തടാകത്തിലോ പോയി ഒരു മുങ്ങിക്കുളി നടത്തുക എന്നല്ല ഉദ്ദേശിക്കുന്നത്. കാട്ടിലായിരിക്കുക എന്നതു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അസറ്റ് ഹോംസ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി. പി. സേവ്യറും സംബന്ധിച്ചു.

TAGS: Forest Bathing |