May 2024
കൊച്ചിയില്‍ ടാറ്റാ സ്റ്റീല്‍സ് സെയില്‍സ് ഓഫിസ് ആരംഭിച്ചു
Posted on: May 3, 2019
കൊച്ചി: ഉരുക്ക് ഉത്പന്നങ്ങള്‍ക്ക് കേരളത്തില്‍ വര്‍ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് ടാറ്റാ സ്റ്റീല്‍സ് കൊച്ചിയില്‍ പുതിയ സെയില്‍സ് ഓഫിസ് ആരംഭിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് റോഡിലുള്ള നാഷണല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങ്ങിലാണ് പുതിയ സെയില്‍സ് ഓഫീസ്. കേരളത്തില്‍ ഉരുക്ക് ഉത്പന്നങ്ങളുടെ വിപണിയിലും ടാറ്റാ സ്റ്റീലിന്റെ വിറ്റു വരവിലും വന്‍ തോതിലുള്ള വര്‍ധനവാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉണ്ടായിട്ടുള്ളത്.
അടുത്ത മൂന്നു വര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്നും ആയിരം കോടി രൂപയുടെ വരുമാനം കൈവരിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ടാറ്റാ സ്റ്റീല്‍ വിപണന വിഭാഗം വൈസ് പ്രസിഡന്റ് പീയൂഷ് ഗുപ്ത പറഞ്ഞു. ടാറ്റാ സ്റ്റീല്‍സിന്റെ ബ്രാന്‍ഡഡ് ഉത്പന്നങ്ങളില്‍ നിന്നു മാത്രം മുഴുവന്‍ വരുമാനവും പ്രതീക്ഷിക്കുന്ന രാജ്യത്തെ ഏക ഓഫിസാണ്് കൊച്ചിയില്‍ ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടാറ്റാ ടിസ്കോണ്‍, ടാറ്റാ ശക്തി, ടാറ്റാ ആസ്ട്രം, ടാറ്റാ സ്റ്റീലം, ഗാല്‍വനോ, ഡൂറാഷൈന്‍, ടാറ്റാ പ്രവേശ് ഡോര്‍സ് ആന്റ് വിന്‍ഡോസ്, ടാറ്റാ നെസ്റ്റ് ഇന്‍, ടാറ്റാ ട്യൂബ്സ്, ടാറ്റാ വിറോണ്‍, ടാറ്റാ അഗ്രികോ, ടാറ്റാ ബെയറിംഗ്സ് തുടങ്ങിയ ടാറ്റാ സ്റ്റീലിന്റെ എല്ലാ ഉത്പന്നങ്ങളും കേരളത്തിലെ 14 ജില്ലകളിലും കൂടുതല്‍ വിപുലമായി ലഭ്യമാക്കാന്‍ പുതിയ സെയില്‍സ് ഓഫിസ് സഹായകമാകും
TAGS: Tata Steel |