ജ്യോതി ലാബിന്റെ സ്‌നേഹഭവനങ്ങൾ കൈമാറി

Posted on: April 14, 2016

Jyothi-Lab-Logo-CS

കൊച്ചി : ജ്യോതി ലബോറട്ടറീസ് സാമൂഹിക പ്രതിബദ്ധതയുടെ ഭഗമായി തൃശൂർ ജില്ലയിലെ നിർധന തീരദേശമത്സ്യതൊഴിലാളികൾക്കായി നിർമ്മിച്ച 27 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. 16 പഞ്ചായത്തുകളിലും ചാവക്കാട് മുനിസിപ്പൽ പ്രദേശത്തുമായി പണി പൂർത്തികരിച്ച വീടുകളുടെ താക്കോൽദാനം തളിക്കുളം സ്‌നേഹതീരം ബീച്ചിൽ നടന്ന ചടങ്ങിൽ മുൻ മഹാരാഷ്ട്രാ ഗവർണർ കെ. ശങ്കരനാരായണൻ നിർവഹിച്ചു.

ജ്യോതി ലബോറട്ടറീസ് സിഎംഡി എം.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എം.എൽഎ മാരായ ടി.എൻ. പ്രതാപൻ, അൻവർ സാദത്ത്, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, തമിഴ്‌നാട്-പോണ്ടിച്ചേരി മാനുഫാക്ചറിംഗ് ഹെഡ് എം. പി. സിദ്ധാർത്ഥൻ, ജ്യോതി ലബോറട്ടറീസ് ജെഎംഡി ഉല്ലാസ് കാമത്ത്, സോണൽ മാനേജർ സമദ്കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ജി.വേണുഗോപാലിന്റെ ഗാനമേളയും നടന്നു.