ജ്യോതി ലാബിന് ദേശീയ സുരക്ഷാ അവാർഡ്

Posted on: November 17, 2013

Jyothi-Lab-Award

കെമിക്കൽ (ഇൻഡസ്ട്രിയൽ) ഡിസാസ്റ്റർ മാനേജ്‌മെന്റ കോൺഫറൻസിന്റെ ഭാഗമായുള്ള രാസസുരക്ഷ-തൊഴിൽ സുരക്ഷാ മേഖലകളിലെ മികവിനുള്ള അവാർഡ് ജ്യോതി ലാബോറട്ടറീസിനു ലഭിച്ചു. ചെന്നൈയിൽ നടന്ന സിഐഡിഎം കോൺഫറൻസിൽ ജ്യോതി ലാബോറട്ടറീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. പി. രാമചന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി. രാജ്യത്തെ 16 സ്ഥലങ്ങളിലായുള്ള 28 ഫാക്ടറികളിൽ തീർത്തും അപകടരഹിതമായി കഴിഞ്ഞ ഒരു വർഷം പ്രവർത്തിച്ചതു കണക്കിലെടുത്താണ് ഈ അംഗീകാരം.