സ്വച്ഛ് ഭാരത് അഭിയാനുമായി ജ്യോതി ലാബ്

Posted on: January 16, 2015

Jyothi-Lab-CSR-big

തൃശൂർ : തൃശൂർ ജില്ലയിൽ ടോയ്‌ലെറ്റുകൾ നിർമിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയിൽ പങ്കാളികളാകുന്നതായി ജ്യോതി ലബോറട്ടറീസ് പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലും മറ്റു ഭാഗങ്ങളിലും ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലാവും കമ്പനി ശ്രദ്ധ പതിപ്പിക്കുക. ഈ വർഷം 28 ഗവൺമെന്റ് സ്‌ക്കൂളുകളിലായി 200 ടോയ്‌ലറ്റുകളാവും ലഭ്യമാക്കുകയെന്ന് ജ്യോതി ലബോറട്ടറീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.പി. രാമചന്ദ്രൻ പറഞ്ഞു.

ജ്യോതി ലബോറട്ടറീസിന്റെ ഈ സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയുടെ പൈലറ്റ് പദ്ധതിക്ക് കൊടുങ്ങല്ലൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ തുടക്കം കുറിച്ചു. ടി.എൻ. പ്രതാപൻ എം.എൽ.എ., മുൻസിപ്പൽ ചെയർമാൻ, കൗൺസിലർ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.