ജ്യോതി ലബോട്ടറീസ് ആംബുലന്‍സ് സംഭാവന ചെയ്തു

Posted on: January 17, 2019

കൊച്ചി : പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച് ഉപയോഗ ശൂന്യമായ ആംബുലന്‍സിനു പകരമായി സ്‌നേഹപൂര്‍വ്വം ചാരിറ്റബിള്‍ ട്രസ്റ്റിന് ജ്യോതി ലാബോറട്ടീസ് ആംബുലന്‍സ് നല്കി. കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ഉല്ലാസ് കാമത്ത് ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു.

ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.പ്രതാപന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും താക്കോലും ഏറ്റു വാങ്ങി. സ്‌നേഹപൂര്‍വം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മാരക കെയര്‍ ആന്‍ഡ് ഷെയര്‍ ആണ് പാവപ്പെട്ടവര്‍ക്ക് ആംബുലന്‍സ് സഹായം ലഭ്യമാക്കുന്നത്.