ഐടിസി മുംബൈയിൽ 38 അപ്പാർട്ട്‌മെന്റുകൾ വാങ്ങി

Posted on: June 27, 2015

L-&-T-Crescent-Bay-Parel-Mu

മുംബൈ : ഐടിസി ലിമിറ്റഡ് സെൻട്രൽ മുംബൈയിലെ പറേൽ ക്രസന്റ് ബേയിൽ 38 അപ്പാർട്ട്‌മെന്റുകൾ വാങ്ങി. ലാർസൺ & ട്യൂബ്രോ പ്രമോട്ട് ചെയ്യുന്ന റെസിഡൻഷ്യൽ കോംപ്ലെക്‌സിലെ 2 ബെഡ് റൂം (1320 ചതുരശ്രയടി) 3 ബെഡ്‌റൂം (2100 ചതുരശ്രയടി) അപ്പാർട്ട്‌മെന്റുകളാണ് വാങ്ങുന്നത്.

വില ഓരോന്നിനും 3 കോടി മുതൽ 5 കോടി രൂപ വരെ. ചതുരശ്രയടിക്ക് 25,000 – 27,000 രൂപ നിരക്കിൽ 140 കോടി രൂപയാണ് മുതൽമുടക്ക്. ഐടിസിയുടെ ടോപ് എക്‌സിക്യൂട്ടീവ്‌സിന്റെ താമസത്തിനു വേണ്ടിയാണ് അപ്പാർട്ട്‌മെന്റുകൾ.