നാല് ഐടിസി ബ്രാൻഡുകളുടെ വില്പന 1000 കോടി പിന്നിട്ടു

Posted on: July 1, 2015

ITC-Brands

ന്യൂഡൽഹി : നാല് ഐടിസി ബ്രാൻഡുകളുടെ വില്പന കഴിഞ്ഞവർഷം 1000 കോടി വീതം പിന്നിട്ടു. ആശീർവാദ്, സൺഫീസ്റ്റ്, ക്ലാസ്‌മേറ്റ്, ബിംഗോ എന്നീ ബ്രാൻഡുകളാണ് വില്പനയിൽ വൻ വളർച്ച നേടിയത്. മറ്റു പല ഐടിസി ബ്രാൻഡുകളുടെയും വില്പന 500 കോടി രൂപയ്ക്ക് മുകളിലാണ്.

2014-15 ൽ ഐടിസി ബ്രാൻഡുകൾ മൊത്തം 11,000 കോടി രൂപ വരുമാനം നേടി. എഫ്എംസിജി ബിസിനസിലൂടെ 2030 ൽ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് ഐടിസിയുടെ ലക്ഷ്യം.