ഐടിസി സിഗരറ്റ് ഉത്പാദനം പുനരാരംഭിച്ചു

Posted on: April 16, 2016

ITC--Cigarette-brands-Big

കോൽക്കത്ത : ഐടിസി സിഗരറ്റ് ഉത്പാദനം പുനരാരംഭിക്കുന്നതായി സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. ഏപ്രിൽ ഒന്നിനാണ് ഐടിസിയുടെ അഞ്ച് സിഗരറ്റ് ഫാക്ടറികളും അടച്ചുപൂട്ടിയത്.

സിഗരറ്റ് പായ്ക്കറ്റുകളിലെ ചിത്രാങ്കിതമായ മുന്നറിയിപ്പ് സംബന്ധിച്ച പുതിയ സർക്കാർ നിർദേശമാണ് സിഗരറ്റ് കമ്പനികൾ ഉത്പാദനം നിർത്താൻ ഇടയാക്കിയത്. മുന്നറിയിപ്പിന്റെ അളവ് ഇപ്പോഴത്തെ പായ്ക്കറ്റിലെ 20 ശതമാനത്തിൽ 85 ശതമാനമായി ഉയർത്തണമെന്നായിരുന്നു നിർദേശം.