നൂറ് കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയയുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍

Posted on: November 16, 2021

കൊച്ചി ; ശിശുദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആസ്റ്റര്‍ആശുപത്രികളില്‍ സെക്കന്‍ഡ് ലൈഫ്-ബിക്കോസ് ലിറ്റില്‍ ലൈവ്‌സ് മാറ്റര്‍’ എന്ന പദ്ധതിക്ക് രൂപം നല്‍കി. നിര്‍ധന കുടുംബങ്ങളിലെ 100 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നല്‍കുക എന്ന പദ്ധതിയാണ് ആസ്റ്റര്‍ഡി.എം. ഹെല്‍ത്ത് കെയര്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാത്തരം ശസ്ത്രക്രിയകളും പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് ആസ്റ്റര്‍ ഗ്രൂപ്പ് കേരളആന്‍ഡ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ആസ്റ്റര്‍ ഡി.എം. ഫൗണ്ടേഷന്‍, സന്നദ്ധസേവന പ്രവര്‍ത്തകര്‍, സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയുമാണ് ശസ്ത്രക്രിയയ്ക്കാവശ്യമായ സാമ്പത്തിക പിന്തുണ കണ്ടെത്തുന്നത്. അര്‍ഹരായവരെ കണ്ടത്താന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

ഇതിനായി ഹെല്‍പ്പ് ലൈനും സജീകരിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ അര്‍ഹരായ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് കളമൊരുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആസ്റ്റര്‍ ഡി.എം.ഹൈല്‍ ത്ത് കെയര്‍ ഫൗണ്ടര്‍ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വിവരങ്ങള്‍ക്ക് : +91 96336 20660.