ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബായ് ഔട്ട്‌ലറ്റ്‌ലെറ്റ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: March 4, 2024

ദുബായ് : ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബായ് ഔട്ട്‌ലറ്റ്‌ലെറ്റ് മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായ് അല്‍ ഐന്‍ പാതയ്ക്കരികില്‍ ഔട്ട്‌ലറ്റ് മാളിന്റെ പുതിയ എക്സ്റ്റന്‍ഷനിലാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ഷോപ്പിംഗ് മാള്‍ ആരംഭിച്ചിരിക്കുന്നത്.

ദുബായ് ഔട്ട്‌ലറ്റ്‌ലെറ്റ് മാള്‍ ചെയര്‍മാന്‍ നാസര്‍ ഖംസ് അല്‍ യമ്മാഹി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിന്‍ തൗക് അല്‍ മാരിഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 97,000 ചതുരശ്രയടി വിസ്തൃതിയുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സ് വിഭാഗമായ ലുലു കണക്റ്റ്, പച്ചക്കറി, പഴവര്‍ഗങ്ങള്‍, ലുലു കിച്ചന്‍ എന്നീ വിഭാഗങ്ങളുണ്ട്.

ദുബായിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ ഔറ്റ്‌ലെറ്റ് മാളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങുന്നതില്‍ അഭിമാനമുണ്ടന്ന് എം.എ. യൂസഫലി പറഞ്ഞു. 300 ഹൈപ്പര്‍മാര്‍കറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ലുലു അതിവേഗം മുന്നേറുകയാണ്. കേരളത്തിലുള്‍പ്പടെ ലുലുവിന്റെ സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കര്‍ഷകര്‍ക്ക് കൂടി ഗുണം കിട്ടുന്നരീതിയിലാണ് ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ഉള്‍പ്പടെയുള്ള മേഖലകളില്‍ ലുലു സജീവമാകുന്നതെ
ന്നും അദ്ദേഹം പറഞ്ഞു.

റമദാന്‍ മാസത്തോടനുബന്ധിച്ച് ലുലു റമദാന്‍ കിറ്റും ചടങ്ങില്‍ അവതരിപ്പിച്ചു. എല്ലാ ലുലുസ്റ്റോറുകളിലും റമദാന്‍ കിറ്റുകള്‍ ലഭിക്കും. 12 ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 85 ദിര്‍ഹവും,20 ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 120 ദിര്‍ഹവുമാണ് വില. ചടങ്ങില്‍ ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ എം.എ. അഷ്‌റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്റ്റര്‍ എം.എ. സലിം എന്നിവരും പങ്കെടുത്തു.