ജോയ് ആലുക്കാസ് വാര്‍ഷികത്തില്‍ മൂന്നര കിലോ സ്വര്‍ണം സമ്മാനം

Posted on: March 2, 2023

ദുബായ്: 35-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ബുര്‍ജ് ഖലീഫയില്‍ ജോയ് ആലുക്കാസിന്റെ ചരിത്രം വിവരിക്കുന്ന ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിച്ചു. ലോകത്തിനു മികച്ചതുനല്‍കുക എന്ന സ്വപ്നവുമായാണ് 1988ല്‍ യുഎഇയില്‍ ആദ്യഷോറൂം തുറന്നതെന്ന് സ്ഥാപക നും ചെയര്‍മാനുമായ ജോയ്ആലുക്കാസ് പറഞ്ഞു.

11 രാജ്യങ്ങളില്‍ 150 ഷോറൂമുകളും, 75 മണി എക്‌സ്‌ചേഞ്ചുകളും 9000 ജീവനക്കാരും ബ്രാന്‍ഡിനുണ്ട്. 35 ദിവസം 100 പേര്‍ക്ക് 35 ഗ്രാം വീതം സ്വര്‍ണം സമ്മാനിക്കും (3.5കിലോ). ഈദിവസങ്ങളില്‍ എല്ലാ ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ 35% കിഴിവ്.