May 2024
ഐ.ബി.എം.സിക്ക് യു.എ.ഇ യുടെ ഷെയ്ഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ്
Posted on: September 25, 2021
കൊച്ചി : മലയാളിയായ പി.കെ. സജിത്കുമാര്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ യു.എ.ഇ യിലെ ഐ.ബി.എം.സി ഇന്റര്‍നാഷണല്‍ ഡി എം സി സി ക്ക് പ്രൊഫഷണല്‍ മേഖലയിലെ മികച്ച കമ്പനിക്കുള്ള ഷെയ്ഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ്. അബുദബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ അബുദബി ചേംബര്‍ ചെയര്മാന് അബ്ദുള്ള മുഹമ്മദ് ആല്‍മസ്റൂഇയില്‍ നിന്ന് പി.കെ. സജിത്കുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
അബുദബി സാമ്പത്തിക വികസന വകുപ്പ് ചെയര്മാന് മുഹമ്മദ് അലി അല്‍ ഷോറാഫ, എസ്. കെ. ഇ. എ ഉന്നതസമിതി ചെയര്മാന് സയീദ് അബ്ദുള്‍ ജലീല്‍ അല്‍ ഫാഹിം, ഡോ. മുഹമ്മദ് റാഷിദ് അല്‍ ഹമീലി, ഡോ. മുഹമ്മദ് സലേം അല്‍ ദഹേരി, യൂസഫ് അലി, മുഹമ്മദ് ഹിലാല്‍ അല്‍ മേഹ്റി, ഐ ബി എം സി ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ബി.ഒയുമായ പി.എസ് . അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഐ.ബി.എം.സി വിഷന്‍ 2022 ല്‍ ഉള്‍പ്പെടുത്തിയിരുന്നു നൂതന പദ്ധതികള്‍ നടപ്പാക്കിയതിനു ലഭിച്ച അംഗീകാരമാണിതെന്ന് ഐ.ബി.എം.സി ഇന്റര്‍നാഷണല്‍ യു.എ.ഇ ചെയര്മാന് ഷെയ്ഖ് ഖാലെദ് അഹ്മദ് അല്‍ ഹാമിദ് പറഞ്ഞു. കൂടുതല്‍ നൂതനവും പ്രഫഷണലുമായ സംവിധാനങ്ങള്‍ തുടരുന്നതിനു അവാര്‍ഡ് പ്രോചോദനമായെന്ന് ഐ.ബി.എം.സി ഇന്റര്‍നാഷണല്‍ ഡി എം സി സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.കെ. സജിത്കുമാര്‍ പ്രതികരിച്ചു. യു എ എയില്‍ നിന്നുള്ള ആഗോള വാണിജ്യ സംവിധാനത്തില്‍ കൂടുതല്‍ പ്രൊഫഷണല്‍ രീതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
TAGS: IBMC |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്