യുഎഇ യൂണിവേഴ്സിറ്റി അറബ് മേഖലയിലെ മൂന്നാമത്തെ മികച്ച യൂണിവേഴ്സിറ്റി

Posted on: December 31, 2020

അല്‍ഐന്‍ : അറബ് ലോകത്തെ മികച്ച മൂന്നാമത്തെ യൂണിവേഴ്‌സിറ്റിയായി യുഎഇ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുക്കപ്പെട്ടു.

ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2021ലാണ് ഈ നേട്ടം. അധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, പരിശീലനം, രാജ്യാന്തര നിലവാരം, വരുമാനം എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു വിലയിരുത്തല്‍. ലോകത്തെ മികച്ച 200 യൂണിവേഴ്‌സിറ്റികളില്‍ ഒന്നായും ഇടംപിടിച്ചു.

1976ല്‍ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ സ്ഥാപിച്ച യൂണിവേഴ്‌സിറ്റിക്കു കീഴില്‍ നിലവില്‍ 9 കോളജുകളിലായി 14,000 വിദ്യാര്‍ഥികളും 900 അധ്യാപകരുമുണ്ട്.

ഡോക്ടറേറ്റ്, ബിരുദാനന്തര ബിരുദ വിഭാഗങ്ങളിലായി 90 കോഴ്‌സുകളിലാണ് പ്രവേശനം.

TAGS: UAE University |