ഏരീസ് ഗ്രൂപ്പിന് മിഡില്‍ ഈസ്റ്റ് ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് ലീഡര്‍ഷിപ്പ് അവാര്‍ഡ്

Posted on: December 5, 2020

ഷാര്‍ജ മിഡില്‍ ഈസ് ബാന്‍ഡിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ലീഡര്‍ഷിപ്പ് അവാര്‍ഡ് ഏരീസ് ഗ്രൂപ്പിന് ലഭിച്ചു. ‘ബെസ്റ്റ് ബാന്‍ഡ് ‘ പുരസ്‌കാരമാണ് ഗ്രൂപ്പിനു ലഭിച്ചത്.

വ്യക്തികളോ കൂട്ടായ്മകളോ സ്ഥാപനങ്ങളോ വിപണനരംഗത്ത് കാഴ്ചവയ്ക്കുന്ന മികവുകള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കിവരുന്നത്. അതാത് മേഖലയിലെ നൂതനമായ കണ്ടുപിടിത്തങ്ങള്‍, വിപണന രംഗത്ത് പുലര്‍ത്തുന്ന അസാധാരണ മുന്നേറ്റം, ഉപഭോക്താക്കളുടെ പരിഗണന, സേവന മൂല്യം തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണു പുരസ്‌കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്.