ആമസോണ്‍ യുഎഇ വിപണി തുറന്നു

Posted on: June 21, 2019

ബംഗലുരു:  ഓണ്‍ലൈന്‍ വിപണന കമ്പനിയായ ആമസോണിന്റെ യുഎഇ വിപണിയായ ആമസോണ്‍.എഇ തുറന്നു. ഇന്ത്യയില്‍ നിന്നുമുള്ള ഇ-കൊമേഴ്‌സ്  കയറ്റുമതി 5 ബില്യണ്‍ ഡോളര്‍ ആക്കുക എന്ന ലക്ഷ്യമിട്ടാണ് ആമസോണ്‍ ആഗോളതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ഈ പുതിയ വിപണികൂടി തുറന്നതോടെ ഇന്ത്യയില്‍ നിന്നുള്ള ചെറുകിട ഇടത്തരം ഉത്പാദകര്‍ക്കോ ബ്രാന്‍ഡുകള്‍ക്കോ അവരുടെ മെയ്ഡ് ഇന്‍ ഇന്ത്യ ഉത്പന്നങ്ങൾ
എമിരേറ്റ്‌സ് രാജ്യങ്ങളില്‍ വന്‍ തോതില്‍ വിറ്റഴിക്കാന്‍ സാധിക്കും.

ഏറ്റവും ലളിതമായ ഉത്പന്നങ്ങൾ  ലിസ്റ്റിംഗ്, സുരക്ഷിതമായ പണമിടപാട് സൗകര്യം, എളുപ്പത്തിലും മികച്ചതുമായ ചരക്കുനീക്കം എന്നിവയും ആമസോണ്‍ വാഗ്ദാനം നല്‍കുന്നു. ഈ പുതിയ വിപണി കൂടി തുറന്നതോടെ ആമസോണ്‍ വഴി വിപണനം നടത്തുന്ന മെയ്ഡ് ഇന്‍ ഇന്ത്യ ഉത്പന്നങ്ങൾക്ക് 180രാജ്യങ്ങളിലെ 12ആമസോണ്‍ വിപണികളിലൂടെ 300ദശലക്ഷത്തിലധികം ഉപഭോതാക്കളിലേക്ക് നേരിട്ട് എത്താനാകും.

ആമസോണും സൗക്കും ചേര്‍ന്നാണ് യുഎഇയിലെ ഉപഭോക്താക്കള്‍ക്കായി പുതിയ വിപണി തുറന്നത്. പ്രാദേശികവും ആഗോളവുമായ ദശലക്ഷക്കണക്കിനു ഉത്പന്നങ്ങൾ
ഇതിലൂടെ വിപണനത്തിന് എത്തും. ജ്യുവലറി, വസ്ത്രങ്ങള്‍, ഫുട് വെയറുകള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, പലചരക്ക് ഉത്പന്നങ്ങൾ
തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ലക്ഷക്കണക്കിന് ഇന്ത്യന്‍ ഉത്പന്നങ്ങൾ ഇതോടെ ആമസോണ്‍.എഇ വഴി യുഎഇയില്‍ എത്തും. ഇതിലൂടെ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വന്‍ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.

TAGS: Amazon |