ദോഹ ബ്യൂട്ടി സെന്ററിന്റെ ശാഖ ഹിലാൽ ലുലു ഹൈപ്പർ മാർക്കറ്റിൽ തുറന്നു

Posted on: September 16, 2019

ദോഹ : ഖത്തറിലെ പ്രമുഖ ബ്യൂട്ടി സെൻറർ ശൃംഖലയായ ദോഹ ബ്യൂട്ടി സെന്ററിൻെ 11 ാമത് ശാഖ ഹിലാൽ ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ചലചിത്ര താരം ഹണി റോസ് ഉദ്ഘാടനം നിർവഹിച്ചു.

അത്യാധുനിക സൗകര്യങ്ങളുള്ള ദോഹ ബ്യൂട്ടി സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ സമൂഹത്തിൻറെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖർ സംബന്ധിച്ചു. പി.എ ഫിലിപ്പോസ്, ഡോ. ഷീല ഫിലിപ്പോസ്, അശ്വിനി ബാബു, ടീന തങ്കം ഫിലിപ്പോസ് എന്നിവർ നേതൃത്വം നൽകി.