എബോള : ശ്രീലങ്കയിൽ ഓൺ അറൈവൽ വിസ വിലക്ക്

Posted on: August 24, 2014

C-I-A-Terminal-B

എബോള രോഗഭീഷണിയെ തുടർന്ന് നാലു ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക്, ഓൺ അറൈവൽ വിസ വിലക്ക് ഏർപ്പെടുത്താൻ ശ്രീലങ്ക തീരുമാനിച്ചു. ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന രാജ്യമെന്ന നിലയിലാണ് ഈ മുൻകരുതൽ.

നൈജീരിയ, ലൈബീരിയ, സിയറെ ലിയോൺ, ഗിനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കു ഇനി മുതൽ ശ്രീലങ്കൻ എംബസികൾ മുഖേന മാത്രമെ വിസ ലഭിക്കുകയുള്ളു. പശ്ചിമാഫ്രിക്കയിൽ 3,000 പേർക്ക് എബോള ബാധിക്കുകയും അതിൽ പകുതിയിലേറെപ്പേർക്കു മരണസംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ശ്രീലങ്കൻ ഗവൺമെന്റിന്റെ പുതിയ തീരുമാനം.