ഹോസ്പിറ്റാലിറ്റി ഖത്തർ ഒക്‌ടോബർ മുതൽ

Posted on: July 17, 2016

Hospitality-Qatar-logo-Bigദോഹ : ഇന്റർനാഷണൽ ഹോസ്പിറ്റാലിറ്റി എക്‌സിബിഷനായ ഹോസ്പിറ്റാലിറ്റി ഖത്തർ 2016 ഒക്‌ടോബർ 18 ന് ആരംഭിക്കും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് മൂന്ന് ദിവസത്തെ പ്രദർശനം. ഖത്തർ സാമ്പത്തിക-വാണിജ്യകാര്യ മന്ത്രി ഹിസ്‌ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിൻ ജാസിം അൽ താനിയാണ് ഹോസ്പിറ്റാലിറ്റി ഖത്തറിന്റെ രക്ഷാധികാരി.

ഹോട്ടൽ, റെസ്‌റ്റോറന്റ്, കഫേ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പ്രദർശനത്തിൽ പങ്കെടുക്കും. മിഡിൽഈസ്റ്റിന് പുറമെ ചൈന, ജർമ്മനി, ഇന്ത്യ ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകൾ എക്‌സിബിഷന് എത്തും.