ഖത്തർ മോട്ടോർ ഷോ 28 ന് ആരംഭിക്കും

Posted on: January 21, 2016

Qatar-Motor-Show-2016-Big

ദോഹ : ഖത്തർ മോട്ടോർ ഷോ ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. മുൻകൂർ രജിസ്‌ട്രേഷൻ 24 ന് ആരംഭിക്കും. ഖത്തർ മോട്ടോർ ഷോയുടെ ആറാമത് എഡീഷനിൽ 40 ലേറെ രാജ്യാന്തര വാഹന ബ്രാൻഡുകൾ പങ്കെടുക്കും.

ഓഡി, ബിഎംഡബ്ല്യു, കാഡിലാക്, ക്രൈസ്‌ലർ, ഡോഡ്ജി, ഫെരാരി, ഡുകാറ്റി, ജിഎംസി, ഹാർലി ഡേവിഡ്‌സൺ, ലെക്‌സസ്, പോർഷെ, റോൾസ് റോയ്‌സ് തുടങ്ങിയ ആഗോള കാർ നിർമാതാക്കൾ പ്രദർശകരായി എത്തുന്നുണ്ട്. ഇവോടെക് എൻജിനീയറിംഗ് ഫോർമുല 1 ഡ്രൈവിംഗ് സ്റ്റിമുലേറ്റർ മോട്ടോർഷോയിൽ അവതരിപ്പിക്കും. ഖത്തർ ടൂറിസം അഥോറിട്ടിയുടെ ആഭിമുഖ്യത്തിലാണ് ഖത്തർ മോട്ടോർ ഷോ 2016 സംഘടിപ്പിക്കുന്നത്.