ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന – നിക്ഷേപക അതോറിറ്റി

Posted on: July 20, 2020

മസ്‌കത്ത് : സ്വകാര്യ മേഖലയുമായി രാജ്യത്തെ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളില്‍ സുപ്രധാന പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് പുതുതായി രൂപവത്കരിച്ച ഒമാന്‍ നിക്ഷേപക അതോറിറ്റി അറിയിച്ചു.

മത്രയിലെ മിന സുല്‍ത്താന്‍ ഖാബൂസ് വാട്ടര്‍ഫ്രണ്ട് പ്രോജക്ട്, യിത്തിയിലെ രണ്ട് നക്ഷത്ര ഹോട്ടല്‍, ദോഫാറിലെ ആലിയ സലാല പഞ്ചനക്ഷ്തര ഹോട്ടല്‍, ജൂബല്‍ അഖ്ദറിലെ ചതുര്‍ നക്ഷത്ര ഹോട്ടലും ചേര്‍ന്നുള്ള സാഹസിക ടൂറിസം പദ്ധതിയും, ഖസബിലെ ബസ്സ ബീച്ച് ഹോട്ടല്‍ തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ചിലതാണ്. ഇതില്‍ ചിലത് പൂര്‍ത്തിയായി കഴിഞ്ഞു. ലോകം പയാസമേറിയ സാമ്പത്തിക സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന സാഹചര്യമാണെങ്കിലും ദോഫാറിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിര്‍മാണം അടുത്തിടെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇത് ാേപറേറ്റിംഗ് കമ്പനിയായ ആലിയക്ക് കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഈ വര്‍ഷം അവസാന ക്വാര്‍ട്ടറില്‍ ഹോട്ടല്‍ തുറക്കും.

TAGS: TOURISUM |