ടൂറിസം വകുപ്പിന്റെ അത്തപ്പൂക്കളം, തിരുവാതിര മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 3 വരെ രജിസ്റ്റര്‍ ചെയ്യാം

Posted on: August 28, 2019

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സെപ്തംബര്‍ 10 ന് അത്തപ്പൂക്കള മത്സരവും 14 ന് തിരുവാതിര മത്സരവും സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികള്‍ക്ക് യഥാക്രമം 20000, 15000, 10000 രൂപ വീതം ലഭിക്കും. മികച്ച രീതിയില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനമായി 2000 രൂപ വീതം നല്‍കും.

മാധ്യമ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള അത്തപ്പൂക്കള മത്സരത്തിലും ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികള്‍ക്ക് യഥാക്രമം 20000, 15000, 10000 രൂപ വീതം ലഭിക്കും. പ്രോത്സാഹന സമ്മാനമായി 2000 രൂപയും നല്‍കും.

വിവിധ കലാ സാംസ്‌കാരിക സംഘടനകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍/ കലാലയങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ഇതര സര്‍ക്കാര്‍ റിക്രിയേഷന്‍ ക്ലബ്ബുകള്‍ തുടങ്ങിയ സംഘടനകള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ മൂന്നിനകം മ്യൂസിയത്തിന് എതിര്‍വശത്തുള്ള ടൂറിസം വകുപ്പ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9746299889, 9567021652, 9446672111.

TAGS: TOURISUM |