ഇന്ത്യന്‍ എംബസിയില്‍ ടൂറിസം സെമിനാര്‍

Posted on: December 7, 2019


കുവൈത്ത് സിറ്റി : ഇന്ത്യന്‍ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഇന്ത്യന്‍ എംബസി സെമിനാര്‍ സംഘടിപ്പിച്ചു. ഇന്ത്യയിലെ വിനോദ സഞ്ചാര സാധ്യതകള്‍ സെമിനാറില്‍ അവതരിപ്പിച്ചു.

കുവൈത്ത് വാര്‍ത്താവിതരണ മന്ത്രാലയത്തിലെ വിനോദ സഞ്ചാര വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി യൂസഫ് മുസ്തഫ മുഖ്യാതിഥിയായിരുന്നു. കുവൈത്ത് ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സീസ് അസോസിയേഷന്‍ ജനറല്‍ മാനേജര്‍ മാജിദ് അബു ഉമര്‍, ഇന്ത്യന്‍ ടൂറിസം മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടര്‍ സീതാരാമന്‍ ആവണി, ഇന്ത്യന്‍ സ്ഥാനപതി കെ.ജീവസാഗര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യയില്‍ വിനോദ സഞ്ചാര മേഖലയിലെ വാഗ്ദാനങ്ങള്‍ സംബന്ധിച്ചു ഇന്ത്യന്‍ പ്രതിനിധി സംഘം പ്രസന്റേഷന്‍ അവതരിപ്പിച്ചു. സ്വദേശികളും വിദേശികളും അടക്കം ഒട്ടേറെപേര്‍ ചടങ്ങില്‍ സംബന്ധിച്ചു.