ഹൈവേ സെന്റ്റര്‍ നാലാമത് ശാഖ മംഗാഫില്‍ പ്രവര്‍ത്തനമാരംഭിച്ചു

Posted on: November 11, 2019

കുവൈത്ത്: എന്‍ബിടിസിയുടെ സഹോദര സ്ഥാപനമായ ഹൈവേ സെന്ററിന്റെ കുവൈത്തിലെ നാലാമത്തെ ശാഖ മംഗാഫ് ബ്ലോക്ക് നാലില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി കെ. ജീവസാഗര്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍ബിടിസി മാനേജിംഗ് ഡയറക്ടര്‍ കെ.ജി.എബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

അബു-ഹലീഫ പോലീസ് സ്റ്റേഷന്‍ മാനേജര്‍ ഖാലിദ് മുത്തലെക് അല്‍-എന്‍സി, അബുഹലീഫ-മംഗാഫ് മുനിസിപ്പാലിറ്റി മാനേജര്‍ സാദ് ഷബീബ് അല്‍-എന്‍സി എന്നിവര്‍ ചടങ്ങില്‍ മുഖ്യ അതിഥികള്‍ ആയിരുന്നു. എന്‍ബിടിസി റീറ്റെയ്ല്‍ വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബെന്‍സണ്‍ എബ്രഹാം, ഫിനാന്‍സ് ഡയറക്ടര്‍ ഷിബി എബ്രഹാം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കുവൈത്തിലെ ഹൈവേ സെന്ററിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഒരു മാസം നീണ്ടുനില്‍ക്കുന്ന നിരവധി ആനുകൂല്യങ്ങളും ഉത്പന്നങ്ങള്‍ക്ക് വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ‘സ്മൈല്‍ ബെനഫിറ്റ്’ ഡിസ്‌കൗണ്ട് കാര്‍ഡ് സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്.

TAGS: Highway Centre |