ബഹ്‌റൈന്‍ ജേര്‍ണലിസ്ററ്സ് അസോസിയേഷന്‍ രാജാവിന് ആശംസകള്‍ നേര്‍ന്നു

Posted on: February 24, 2020


മനാമ : നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ വാര്‍ഷികത്തോടനുബന്ധിച്ചു. ബഹ്‌റൈനിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ബഹ്‌റൈന്‍ ജേര്‍ണലിസ്ററ്സ് അസോസിയേഷന്‍ ഹമദ് രാജാവിന് ആശംസകള്‍ നേര്‍ന്നു.
കഴിഞ്ഞ ദിവസം അസോസിയേഷന്‍ പ്രസിഡന്റ് അഹ്ദിയ അഹമ്മദിന്റെ നേതൃത്വത്തില്‍ അസോസിയേഷന്‍ ഹാളില്‍ ചേര്‍ ചടങ്ങില്‍ ബഹ്‌റൈനിലെ മാധ്യമ പ്രവര്‍ത്തകരോടൊപ്പം വ്യവസായ പ്രമുഖരും അംബാസ്സഡര്‍മാരും പങ്കെടുത്തു.

രാജ്യത്തോട് ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ ആശംസകള്‍ അടങ്ങിയ ഒരു പുസ്തകം രാജാവിന് സമര്‍പ്പിക്കും. ചടങ്ങില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പുസ്തകത്തില്‍ പങ്കുവെച്ചു. ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ അബ്ദുല്ല അഹമ്മദ് നാസ്, ബഹ്‌റൈനിലെ പലസ്തിന്‍ അംബാസ്സഡര്‍ താഹ മഹ്മൂദ് ഏ ഖാദിര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നാഷണല്‍ ആകര്‍ഷന്‍ ചാര്‍ട്ടറിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ ബഹ്‌റൈനിലും പുറം രാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ സ്‌കൂളുകളിലും എംബസികളിലും മന്ത്രാലയങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളില്‍ സ്ഥിതി ചെയ്യുന്ന ബഹ്‌റൈന്‍ എംബസ്സികളിലും ആഘോഷങ്ങള്‍ നടന്നു.