May 2024
ഉഷ സിട്രസ് ജ്യൂസറും ഓൺ ദ ഗോ ബ്ലെൻഡറും വിപണിയിൽ
Posted on: March 30, 2015
കൊച്ചി : അനായാസമായി നാരങ്ങ ജ്യൂസുണ്ടാക്കാൻ സഹായകമായ സിട്രസ് ജ്യൂസറും യാത്രക്കിടയിൽ പഴച്ചാറുകളും മറ്റും തയാറാക്കാനായി ഓൺ -ദ-ഗോ ബ്ലെൻഡറും ഉഷ ഇന്റർനാഷണൽ വിപണിയിലെത്തിച്ചു. സിട്രസ് ജ്യൂസറിന് 1395 രൂപയും ഓൺ-ദ-ഗോ ബ്ലെൻഡറിന് 2895 രൂപയുമാണ് വില.
നാരങ്ങയിൽ നിന്ന് പരമാവധി ജ്യൂസ് ലഭിക്കത്തക്കവിധം തായാറാക്കപ്പെട്ട സിട്രസ് ജ്യൂസറിൽ വിവിധ തരം നാരക വർഗങ്ങളിൽ നിന്ന് ജ്യൂസുണ്ടാക്കാൻ സാധിക്കും വിധം രണ്ട് തരം റീമർ കോണുകളുണ്ട്. ജ്യൂസ് തയാറാക്കുന്നതിനിടയിൽ ഏത് വരെ ആയി എന്നറിയാനായി 600 മില്ലി ലിറ്റർ ലെവൽ ഇൻഡിക്കേറ്ററുമുണ്ട്. എളുപ്പത്തിൽ കഴുകിവൃത്തിയാക്കാൻ കഴിയും വിധം നീക്കം ചെയ്യാവുന്ന പ്ലാസ്റ്റിക് ഭാഗങ്ങളും ജ്യൂസ് പൊടി പടലങ്ങളൊന്നും തട്ടാതെ സൂക്ഷിക്കാൻ പാകത്തിൽ ഡസ്റ്റ് കവറുമാണ് മറ്റ് പ്രത്യേകതകൾ.
യാത്രക്കിടയിൽ പ്രഭാത ഭക്ഷണം കിട്ടാത്ത സാഹചര്യമുണ്ടായാൽ ഉഷയുടെ ഓൺ -ദ-ഗോ ബ്ലെന്റർ സഹായത്തിനെത്തും. വേർപെടുത്താവുന്ന ജാറായതിനാൽ പഴച്ചാറുകൾ പുറത്തെടുത്ത് യാത്രയിൽ കൊണ്ടുപോകാനും കഴിയും. 4 ഫിൻ എസ്എസ്304 സ്റ്റെയിൻലെസ് സ്റ്റീൽ ബ്ലെയ്ഡ് ഉള്ളതിനാൽ തണുപ്പിച്ച പഴവർഗങ്ങളും ജ്യൂസാക്കാൻ സാധിക്കും. ആന്റി-സ്ലിപ്പ് സക്ഷൻ ഫീറ്റ്, 250 വാട്സ് മോട്ടോർ, ഇലക്ട്രിക് ഷോക്കിൽ നിന്ന് സംരക്ഷണമേകാനായി തെർമൽ ഫ്യൂസ്, ഓവർലോഡ് പ്രൊട്ടക്ടർ എന്നിവ ഉഷ ഓൺ-ദ-ഗ്ലോ ബ്ലെൻഡറിന്റെ മറ്റ് സവിശേഷതകളാണ്.
TAGS: USHA | USHA Citrus Juicer | USHA International | USHA On-The-Go Blender |
സണ്‍ നെക്സ്റ്റ് എയര്‍ടെല്‍ എക്സ്ട്രീം പ്ലേയില്‍ ലഭിക്കും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡുകളിലൊന്നായി ടാറ്റാ ബ്ലൂസ്കോപ് സ്റ്റീലിന്റെ ഡൂറാഷൈന്‍
ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു