29
Monday
April 2024
April 2024
ഫെഡറൽ ബാങ്കിന് രണ്ട് നിബ് അവാർഡ്
Posted on: March 4, 2015
കൊച്ചി : എറണാകുളം പ്രസ്ക്ലബും പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ നിബ് അവാർഡുകളിൽ ഫെഡറൽ ബാങ്കിന് രണ്ട് പുരസ്കാരം. മികച്ച കോർപറേറ്റ് ബ്രാൻഡ്, മികച്ച ഹൗസ് മാഗസിൻ എന്നീ വിഭാഗങ്ങളിലാണ് ഫെഡറൽ ബാങ്ക് പുരസ്കാരം നേടിയത്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്ന് ബെസ്റ്റ് കോർപറേറ്റ് ബ്രാൻഡ് അവാർഡ് കെ. ആർ. മോഹനചന്ദ്രനും ബെസ്റ്റ് ഹൗസ് മാഗസിനുള്ള അവാർഡ് ആനന്ദ് ചുഗും ഏറ്റുവാങ്ങി.
മന്ത്രി കെ. ബാബു, പ്രഫ. കെ.വി. തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ, പിആർസിഐ ചെയർമാൻ എമിരറ്റസ് എം. ബി. ജയറാം തുടങ്ങിയവർ പങ്കെടുത്തു.
TAGS: Federal Bank | NIB Awards | PRCI |
News in this Section
Trending News